10,000 രൂപ ബജറ്റിൽ റിയൽമി ഫോൺ ഇതാ വിപണിയിൽ!

10,000 രൂപ ബജറ്റിൽ റിയൽമി ഫോൺ ഇതാ വിപണിയിൽ!
HIGHLIGHTS

റിയൽമി നാർസോ എൻ55 ഇന്ത്യൻ വിപണിയിൽ എത്തി

8 MPയുടെ ഫ്രെണ്ട് ക്യാമറയാണ് ഈ ഫോണിലുള്ളത്

10,999 രൂപ മുതൽ ഫോൺ പർച്ചേസ് വാങ്ങാം...

ഇന്ന് വളരെ ജനപ്രിയത നേടിയ ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളാണ് റിയൽമി. അത്യാകർഷകമായ ഫീച്ചറുകളുള്ള മൊബൈൽ ഫോണുകൾ, വളരെ വിലക്കുറവിൽ വിപണിയിലെത്തിക്കുന്നതിൽ കമ്പനി എപ്പോഴും വിജയിക്കുന്നു. ഇപ്പോഴിതാ, ഒരു സ്മാർട്ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും വാങ്ങാവുന്ന ഫോണാണ് REALME പുറത്തിറക്കിയിരിക്കുന്നത്.
റിയൽമിയുടെ Narzo N55 ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. 64 MPയുടെ ക്യാമറയുമായി വരുന്ന Realme Narzo N55 ഫോൺ നിങ്ങൾക്ക് 10,000 രൂപ ബജറ്റിൽ സ്വന്തമാക്കാം. അതായത്, 10,999 രൂപ മുതലാണ് റിയൽമിയുടെ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Realme Narzo N55 ഫീച്ചറുകൾ

റിയൽമിയുടെ ആദ്യ എൻട്രി ലെവൽ C55 സ്മാർട്ട്‌ഫോണിലുണ്ടായിരുന്ന മിനി ക്യാപ്‌സ്യൂൾ ഈ പുതിയ സ്മാർട്ട്‌ഫോണിലും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, SuperVOOC ചാർജിങ്ങുള്ള ഫോണാണിത്. ഇതിന് വലിയൊരു ബാറ്ററി പായ്ക്കും ലഭിക്കുന്നു.

Realme Narzo N55 ഫോണിന് 90 Hz റീഫ്രെഷ് റേറ്റുള്ള പാനലാണ് വരുന്നത്. സ്ക്രീനിനെ കുറിച്ച് പറയുകയാണെങ്കിൽ 1080 × 2400 പിക്സൽ റെസലൂഷനുള്ള 6.52 ഇഞ്ച് LCDയാണ് ഇതിലുള്ളത്. 6 GB RAM, 128 GB ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലാണ് റിയൽമിയുടെ പുതിയതായി എത്തിയ ഫോൺ.

10,000 രൂപ ബജറ്റിൽ റിയൽമി ഫോൺ ഇതാ വിപണിയിൽ!

33W SuperVOOC ഫാസ്റ്റ് ചാർജിങ് വരുന്ന 5000mAhന്റെ ബാറ്ററിയാണ് റിയൽമി നാർസോ എൻ55ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാലി G52 GPU ബന്ധിപ്പിച്ചിട്ടുള്ള മീഡിയടെക് ഹീലിയോ ജി 88 പ്രോസസർ സ്മാർട്ട്‌ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 4.0യിലാണ് ഈ പുതിയ ഫോൺ പ്രവർത്തിക്കുന്നത്.

Realme Narzo N55 ക്യാമറ

64 MP ഓമ്‌നിവിഷൻ OV64Bയാണ് റിയൽമി നാർസോ എഡിഷന്റെ മെയിൻ ക്യാമറ. 2 MP ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷും, കൂടാതെ 8 MPയുടെ ഫ്രെണ്ട് ക്യാമറയും ഫോണിൽ വരുന്നു. ഡ്യുവൽ സിം ഫീച്ചറുള്ള ഈ 4G ഫോണിൽ വൈഫൈ, ബ്ലൂടൂത്ത് 5.2, NFC, GPS, ഗ്ലോനാസ്, ഗലീലിയോ, ബെയ്‌ഡൗ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുമുണ്ട്. ഇത്രയധികം ഫീച്ചറുകളുമായി വരുന്ന Realme Narzo N55ന്റെ വില എത്രയാണെന്ന് അറിയാമോ?

Realme Narzo N55ന്റെ 4GB + 64GB സ്റ്റോറേജ് വരുന്ന ഫോണിന് 10,999 രൂപയാണ് വില. 6GB + 128GB സ്റ്റോറേജുള്ള ഫോണിന് 12,999 രൂപയും വില വരുന്നു.   SBI, HDFC ഉപയോക്താക്കൾക്ക് റിയൽമി 1000 രൂപയുടെ കിഴിവും ഫോൺ പർച്ചേസിൽ നൽകുന്നുണ്ട്. ഓഫറോടെ ഫോൺ വാങ്ങാവുന്നത് ഏപ്രിൽ 13 വരെയാണ്. കൂടാതെ, ഏപ്രിൽ 18 മുതൽ Amazonലും മറ്റ് ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകളിലും റിയൽമി നാർസോ എൻ55 ലഭ്യമാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo