Realme പുറത്തിറക്കാനിരിക്കുന്ന പുതിയ ഫോണാണ് Narzo 70 Pro 5G. ഈ മാസം അവസാനമായിരിക്കും ഈ Realme 5G ഫോൺ വരുന്നത്. എന്നാൽ സ്മാർട്ഫോണിന്റെ ഡിസ്പ്ലേയിൽ ടച്ച് ടെക്നോളജി മാത്രമല്ല. അപ്പോൾ പിന്നെ എങ്ങനെ ആയിരിക്കുമെന്നാണോ?
റിയൽമി പുതിയ ഫോണിൽ അവതരിപ്പിക്കുന്ന ഡിസ്പ്ലേ ടെക്നോളജി അതിശയകരമാണ്. ഫോണിൽ ടച്ച് ചെയ്യാതെ അത് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഫോൺ നാവിഗേറ്റ് ചെയ്യാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും. ഇന്ത്യക്കാർക്കും ഈ ഫോൺ വളരെ പെട്ടെന്ന് ലഭ്യമായി തുടങ്ങും. ഇതിനകം Amazon റിയൽമി നാർസോ 70 പ്രോ ലിസ്റ്റ് ചെയ്തിരിക്കുകയാണ്.
നിങ്ങൾ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കേണ്ട അത്യാവശ്യം വന്നുവെന്ന് കരുതുക. അല്ലെങ്കിൽ കൈ നനഞ്ഞിരിക്കുമ്പോഴോ മറ്റോ ഇത് ഉപയോഗിക്കേണ്ടി വന്നാലോ! ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് Realme Narzo 70 Pro വ്യത്യസ്തനാകുന്നത്. കാരണം, ഇവിടെ ഫോൺ ടച്ച് ചെയ്യാതെ പ്രവർത്തിപ്പിക്കാമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഫോൺ ടച്ച് ചെയ്ത് നാവിഗേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എങ്ങനെയെന്നാണോ? ഫോണിൽ ഏതാനും വ്യത്യസ്ത ജെസ്ചറുകൾ കാണിപ്പിച്ചുകൊണ്ട് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇങ്ങനെ 10 വ്യത്യസ്ത ആംഗ്യങ്ങൾ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഈ ടെക്നോളജിയെ Air Gesture ഫീച്ചർ എന്നാണ് പറയുന്നത്.
വീഡിയോ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിലേക്ക് ഈ സൌകര്യം പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു വീഡിയോയ്ക്ക് ലൈക്ക് ചെയ്യണം. അതിനായി നനഞ്ഞ കൈ കൊണ്ട് പ്രയാസപ്പെട്ട് ഫോണിൽ ടാപ്പ് ചെയ്യേണ്ട. പിന്നെയോ? തംബ്‌സ്-അപ്പ് പോലുള്ള ആംഗ്യങ്ങൾ കാണിച്ചാൽ മതി. എന്നാൽ ഫോണിലെ എല്ലാ ആക്ടിവിറ്റികളും ഇങ്ങനെ പ്രവർത്തിപ്പിക്കാമെന്നതിൽ ഉറപ്പില്ല.
റിയൽമി നാർസോ 70 പ്രോ 5Gയിൽ നിങ്ങൾക്ക് OIS സപ്പോർട്ട് ലഭിക്കും. ഇതിന്റെ മെയിൻ സെൻസർ 50MP സോണി IMX890 ക്യാമറയാണ്.
ഇതിൽ പഞ്ച്- ഹോൾ ഡിസ്പ്ലേയെല്ലാം മധ്യഭാഗത്തായിട്ടായിരിക്കും വരുന്നത്. 3.5mm ഹെഡ്ഫോൺ ജാക്കുള്ള ഫോണായിരിക്കും റിയൽമി നാർസോ 70 പ്രോയിലുള്ളത്. കൂടാതെ മുമ്പത്തെ നാർസോ മോഡലുകളിൽ നിന്ന് കൂടുതൽ സൌകര്യപ്രദമായ ഫീച്ചർ കമ്പനി കൊണ്ടുവരുന്നുണ്ട്.
READ MORE: Vivo V30 Series: ക്യാമറയിൽ പേരെടുക്കാൻ Vivo Premium മിഡ്-റേഞ്ച് എതിരാളിയുടെ പ്രവേശം| TECH NEWS
അതായത് നാർസോ 70 സീരീസിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ കുറവായിരിക്കും. ഇത് ക്ലട്ടർ ഫ്രീയായിട്ടുള്ള എക്സ്പീരിയൻസ് നൽകുമെന്ന് പറയാം.
മാർച്ച് 6ന് ഇന്ത്യയിൽ പുതിയ 2 റിയൽമി ഫോണുകൾ എത്തിയിരുന്നു. Realme 12+ 5G, Realme 12 5G എന്നിവയാണ് ലോഞ്ച് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഫോണുകളുടെ വിൽപ്പനയും ആരംഭിച്ചു. റിയൽമി 12 സീരീസിന്റെ ആദ്യ സെയിൽ മാർച്ച് 10 വരെയായിരിക്കും.