Realme Narzo 70 Pro 5G: നിങ്ങളിലെ ഫോട്ടോഗ്രാഫർക്ക് ചേരുന്ന ഫോൺ, വിലയും അതിശയിപ്പിക്കും! TECH NEWS

Updated on 19-Mar-2024
HIGHLIGHTS

Realme Narzo 70 Pro 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Sony IMX890 ക്യാമറയുള്ള ക്യാമറയാണ് ഇത്

20,000 രൂപയിൽ താഴെ ബജറ്റിൽ വരുന്ന ഫോണാണിത്

Sony IMX890 ക്യാമറയുള്ള Realme Narzo 70 Pro 5G ഇന്ത്യയിലെത്തി. ലോ മിഡ് റേഞ്ച് വിഭാഗത്തിൽ പെട്ട ഫോണാണ് വന്നിരിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ ആരാധകർക്ക് ഇഷ്ടപ്പെട്ട ബ്രാൻഡാണ് റിയൽമിയുടേത്.

20,000 രൂപയിൽ താഴെ ബജറ്റിൽ വരുന്ന ഫോണാണിത്. എയർ ജെസ്റ്റർ ഫീച്ചറുകൾ ഉൾപ്പെടെ റിയൽമി നാർസോ 70 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാം.

Realme Narzo 70 Pro 5G

സ്‌ക്രീനിൽ തൊടാതെ തന്നെ മെനുവിൽ നാവിഗേറ്റ് ചെയ്യാൻ ഈ ഫോണിൽ സൌകര്യമുണ്ട്. ഇതിനായി എയർ ജെസ്റ്റർ ഫീച്ചർ ആണ് ഉപയോഗിക്കുന്നത്. ഫോണിൽ ഫ്ലാറ്റ് പാനലാണ് നൽകിയിട്ടുള്ളത്.

Realme Narzo 70 Pro 5G

നാർസോ 70 പ്രോയ്ക്ക് ചുറ്റും ഫ്രെയിമും പായ്ക്ക് ചെയ്യുന്നു. ഇതിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ്. ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.

Realme Narzo 70 Pro 5G ഫീച്ചറുകൾ

ഫുൾ HD+ റെസല്യൂഷൻ സ്ക്രീനിലാണ് റിയൽമി നാർസോ പുതിയ ഫോൺ വന്നിരിക്കുന്നത്. ഇതിന് 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ വരുന്നു. ഫോണിന്റെ സ്ക്രീനിന് 120 Hz റീഫ്രെഷ് റേറ്റാണുള്ളത്.

67W SuperVOOC ചാർജിങ്ങിനെ റിയൽമി ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 5,000 mAh ബാറ്ററിയാണുള്ളത്. 19 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജാകും. മീഡിയാടെക് ഡൈമൻസിറ്റി 7050 5G ആണ് ചിപ്സെറ്റ്. ഇത് മാലി G68 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സോണി IMX890 സെൻസറുള്ള 50 എംപി മെയിൻ ഷൂട്ടർ ഫോണിന് പിൻവശത്ത് വരുന്നു. ഇതിന് 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയുമുണ്ട്. OIS പിന്തുണയുള്ള ക്യാമറയാണ്. പിൻവശത്തെ ട്രിപ്പിൾ ക്യാമറ മാത്രമല്ല സവിശേഷമായത്. ഇതിൽ നിങ്ങൾക്ക് 16മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും ലഭിക്കുന്നതാണ്.

വിലയും സ്റ്റോറേജും

ഐക്യൂ Z9ന്റെ അതേ വിലയാണ് റിയൽമി നാർസോ 70 പ്രോയ്ക്കും വരുന്നത്. കൂടാതെ വിലയിലും ഫീച്ചറുകളിലും റെഡ്മി നോട്ട് 13 ഫോണിനോട് അടുത്തുനിൽക്കുന്നു. ലാവ ബ്ലേസ് കർവ് 5Gയും റിയൽമി നാർസോ സീരീസിലെ പുതിയ ഫോണിന് എതിരാളി ആയിരിക്കും.

2 സ്റ്റോറേജ് വേരിയന്റുകളിൽ ഇവ വാങ്ങാവുന്നതാണ്. 8GB റാമും 128ജിബി സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപ വിലയാകും. 8GB റാമും 256GB സ്റ്റോറേജുമുളള റിയൽമി നാർസോ ഫോണിന് 21,999 രൂപയുമാകും. ഇതിൽ 128ജിബി ഫോണിന് 1000 രൂപയുടെ. 256GB സ്റ്റോറേജിന് 2000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും.

Read More: ക്വാൽകോം സ്നാപ്ഡ്രാഗൺ ഏറ്റവും പുതിയ പ്രോസസറുമായി iQoo Z9 Turbo വരുന്നൂ… TECH NEWS

വിൽപ്പന വിവരങ്ങൾ

ഫോണിന്റെ സ്പെഷ്യൽ സെയിൽ മാർച്ച് 19നായിരുന്നു. സാധാരണ സെയിൽ മാർച്ച് 22ന് ആരംഭിക്കും. റിയൽമി വെബ്സൈറ്റിലും, ആമസോൺ സൈറ്റിലും ഫോൺ ലഭ്യമാകും. ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഗോൾഡ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :