Realme Narzo 70: 11000 മുതൽ ബജറ്റിൽ 2 5G ഫോണുകൾ, 45W ഫാസ്റ്റ് ചാർജിങ്ങും 5000mAh ബാറ്ററിയും| TECH NEWS

Realme Narzo 70: 11000 മുതൽ ബജറ്റിൽ 2 5G ഫോണുകൾ, 45W ഫാസ്റ്റ് ചാർജിങ്ങും 5000mAh ബാറ്ററിയും| TECH NEWS
HIGHLIGHTS

Realme Narzo സീരീസിൽ 2 സൂപ്പർ 5G ഫോണുകൾ എത്തി

Realme Narzo 70, 70X ഫോണുകളാണ് ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങിയത്

11,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്

Realme Narzo സീരീസിൽ വീണ്ടും 2 സൂപ്പർ ബജറ്റുഫോണുകൾ എത്തി. Realme Narzo 70, 70X ഫോണുകളാണ് ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ബജറ്റ് ലിസ്റ്റിലാണെങ്കിലും മികച്ച പെർഫോമൻസുകൾ റിയൽമി നാർസോ ഫോണുകളിൽ ലഭിക്കും. 45W ഫാസ്റ്റ് ചാർജിങ്ങും കരുത്തുറ്റ ബാറ്ററിയും ഈ സ്മാർട്ഫോണുകളിലുണ്ട്. 50MP മെയിൻ ക്യാമറയോടെ വരുന്ന 5G സ്മാർട്ഫോണുകളാണിവ.

Realme Narzo 70 പുതിയ ഫോണുകൾ

11,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ വിശ്വാസ്യത നേടിയ ഫോണുകളാണിവ. മുമ്പും മികച്ച ഫീച്ചറുകളുള്ള നാർസോ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. നാർസോ 70, 70X മോഡലുകളുടെ പ്രത്യേകതകളും വിലയും അറിയാം.

Realme NARZO 70x 5G battery details
Realme NARZO 70x ബാറ്ററി

Realme Narzo 70 സീരീസ് സ്പെസിഫിക്കേഷൻ

റിയൽമി നാർസോ 70 5G: 6.7-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇവയ്ക്ക് 2400 × 1080p റെസല്യൂഷനാണുള്ളത്. AMOLED സ്‌ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ട്. 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സ് ഫോണിനുണ്ട്. റെയിൻവാട്ടർ സ്മാർട്ട് ടച്ച് ഫീച്ചറാണ് എടുത്തുപറയേണ്ടത്. മഴ പെയ്താലും നനഞ്ഞാലും ഫോൺ പ്രവർത്തിപ്പിക്കുന്നതിൽ തടസ്സമുണ്ടാകില്ല.

ഫോണിൽ IP54 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഇത് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണാണ്. 3.5 എംഎം ഓഡിയോ ജാക്കും ഹൈബ്രിഡ് ഡ്യുവൽ സ്ലോട്ടുകളും ഇതിലുണ്ട്. പെർഫോമൻസിനായി മീഡിയാടെക് ഡൈമൻസിറ്റി 7050 ഒക്ടാ കോർ ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ മാലി-G68 MC4 GPU നൽകിയിട്ടുണ്ട്.

ഫോണിന്റെ ബാറ്ററി 5,000mAh ആണ്. ഇത് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. Realme UI 5.0 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഡ്യുവൽ റിയർ ക്യാമറയാണ് റിയൽമി നാർസോ 70 5G-യിലുള്ളത്. f/2.4 അപ്പേർച്ചറുള്ള മെയിൻ ക്യാമറയിൽ 50MP ലെൻസുണ്ട്. എൽഇഡി ഫ്ലാഷോടു കൂടിയ സെൻസറാണിത്. 16MP ഫ്രണ്ട് ക്യാമറയ്ക്ക് f/2.45 അപ്പേർച്ചറാണുള്ളത്.

റിയൽമി നാർസോ 70X 5G: 6.72 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റാണുള്ളത്. 2400 × 1080p റെസല്യൂഷൻ സ്‌ക്രീനാണ് നാർസോ 70X-ലുള്ളത്. 950 nits പീക്ക് ബ്രൈറ്റ്നെസ്സാണ് സ്മാർട്ഫോണിലുള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും 3.5 എംഎം ഓഡിയോ ജാക്കും ഫോണിനുണ്ട്.

ആം മാലി-ജി57 എംസി2 ജിപിയു ഫോണിന്റെ പെർഫോമൻസിന് ഉപയോഗിച്ചിരിക്കുന്നു. 6nm മീഡിയടെക് 6100+ ഒക്ടാ കോർ പ്രോസസറാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ആണ് ഒഎസ്.ഇത്. 45W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി ഈ നാർസോ ഫോണിലുണ്ട്.

ഫോണിന്റെ മെയിൻ ക്യാമറ 50MP-യാണ്. f/1.8 അപ്പേർച്ചറാണ് ഈ ക്യാമറയിലുള്ളത്. 2MP സെൻസറും 8MP ഫ്രെണ്ട് ക്യാമറയും ഫീച്ചർ ചെയ്യുന്നു.

വിലയും വേരിയന്റുകളും

റിയൽമി നാർസോ 70 ബേസിക് ഫോൺ രണ്ട് കോൺഫിഗറേഷനുകളിൽ വരുന്നു. 6GB RAM + 128GB സ്റ്റോറേജാണ് ഒന്നാമത്തേത്. ഉയർന്ന വേരിയന്റ് 8GB RAM + 128GB സ്റ്റോറേജുള്ളതാണ്. ഇതിൽ 6GB-യ്ക്ക് 15,999 രൂപയും 8 GB ഫോണിന് 16,999 രൂപയുമാകും. റിയൽമി 70X ഫോണിനും 2 വേരിയന്റുകളുണ്ട്.

READ MORE: Snapdragon പ്രോസസറും 50MP ക്യാമറയും! ലോഞ്ചിൽ തരംഗമായ Realme P1 Phones ഇനി വാങ്ങാം, Discount വിലയിൽ

4GB RAM + 128GB, 6GB RAM + 128GB എന്നിവയാണ് വേരിയന്റ്. 11,999 രൂപയ്ക്കും 13,499 രൂപയ്ക്കുമാണ് ഫോണുകൾ. മിസ്റ്റി ഫോറസ്റ്റ് ഗ്രീൻ, സ്നോ മൗണ്ടൻ ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo