2000 രൂപ Special കൂപ്പൺ ഡിസ്കൗണ്ടിൽ realme NARZO 70 5G വാങ്ങാം

Updated on 11-Jul-2024
HIGHLIGHTS

Realme NARZO 70 5G 13,999 രൂപയ്ക്ക് വാങ്ങാം

2000 രൂപയുടെ കൂപ്പൺ കിഴിവാണ് റിയൽമി ഫോണിന് നൽകിയിരിക്കുന്നത്

50MP മെയിൻ ക്യാമറയാണ് ഈ റിയൽമി ഫോണിലുള്ളത്

realme NARZO 70 5G ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. 15,999 രൂപ വിലയുള്ള സ്മാർട്ഫോണാണിത്. എന്നാൽ ഫോണിന്റെ രണ്ട് വേരിയന്റിനും ഇപ്പോൾ കൂപ്പൺ ഡിസ്കൌണ്ടുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം ഫീച്ചറുള്ള സ്മാർട്ഫോൺ ഏറ്റവും വിലക്കിഴിവിൽ വാങ്ങാം.

realme NARZO 70 5G

50MP മെയിൻ ക്യാമറയാണ് ഈ റിയൽമി ഫോണിലുള്ളത്. ഈ വർഷം ആദ്യമായിരുന്നു ഫോണിന്റെ ലോഞ്ച്. അന്ന് 15,999 രൂപയ്ക്കാണ് Realme NARZO 70 5G പുറത്തിറങ്ങിയത്.

realme NARZO 70 5G ഫീച്ചറുകൾ

6.7-ഇഞ്ച് വലിപ്പമുള്ള ഫോണാണ് റിയൽമി നാർസോ 70. 2400 × 1080 പിക്സൽ റെസല്യൂഷനാണ് സ്ക്രീനിനുള്ളത്. ഫുൾ HD+ AMOLED സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ട്. ഇതിന് 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുള്ളതിനാൽ ഔട്ട്ഡോർ ഉപയോഗത്തിനും ഉത്തമം.

realme NARZO 70 5G

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസറാണ് ഫോണിലുള്ളത്. ഇത് മാലി-G68 MC4 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു. റിയൽമി യുഐ 5.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു.

f/1.8 അപ്പേർച്ചറാണ് റിയൽമി പ്രൈമറി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ പ്രൈമറി ക്യാമറ 50MP ആണ്. f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസറും ഫോണിലുണ്ട്. കൂടാതെ ഫോണിൽ LED ഫ്ലാഷ് ഫീച്ചർ ഉപയോഗിച്ചിരിക്കുന്നു.

16MP ഫ്രണ്ട് ഫേസിങ് ക്യാമറയുള്ള സ്മാർട്ഫോണാണിത്. നാർസോ 70 ഫോണിൽ f/2.45 അപ്പേർച്ചറുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നു. അതായത് നിങ്ങൾക്ക് നാനോ, നാനോ മൈക്രോ എസ്ഡി കാർഡുകൾ ഉൾപ്പെടുത്താം.

നാർസോ 50 ഫോണിൽ സെക്യൂരിറ്റി ഫീച്ചറായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ട്. IP54 റേറ്റിങ്ങുള്ളതിനാൽ പൊടി, സ്പ്ലാഷ് പ്രതിരോധിക്കാൻ ഉത്തമം. 45W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. റിയൽമി നാർസോ 70 ഫോണിൽ 5000mAh ബാറ്ററിയുമുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകൾ ഫോണിലുണ്ട്. Wi-Fi 6 802.11 ax, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും ലഭിക്കും. ഡ്യുവൽ-ഫ്രീക്വൻസി GPS, USB Type-C സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.

ഓഫർ ഇങ്ങനെ

15999 രൂപയാണ് ഫോണിന്റെ യഥാർഥ വില. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണാണിത്. 13,999 രൂപയ്ക്ക് ഇപ്പോൾ ഫോൺ പർച്ചേസ് ചെയ്യാം. 2000 രൂപയുടെ കൂപ്പൺ കിഴിവാണ് റിയൽമി ഫോണിന് നൽകിയിരിക്കുന്നത്. ആമസോണിലെ ഗംഭീര ഓഫർ സ്വന്തമാക്കാൻ, ഒഫീഷ്യൽ ലിങ്ക്.

READ MORE: Price Cut: 200MP ക്യാമറ Samsung Flagship ഫോൺ Special ഓഫറിൽ വിൽക്കുന്നു

അതുപോലെ ഫോണിന്റെ 8GB+128GB വേരിയന്റിനും ഓഫറുണ്ട്. 16,999 രൂപയുടെ 8GB ഫോൺ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. realme.com, Amazon.in എന്നിവയിലൂടെ പർച്ചേസ് നടത്താവുന്നതാണ്. ഫോണിന് 3 മാസത്തെ നോ കോസ്റ്റ് EMI-യും ലഭിക്കും. 8GB വേരിയന്റിനുള്ള ആമസോൺ ലിങ്ക്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :