Realme Narzo 60x 5G Launch: നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

Realme Narzo 60x 5G Launch: നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
HIGHLIGHTS

നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ്

റിയൽമി ബഡ്സ് T300 ടിഡബ്ലുഎസ് ഇയർബഡുകളും പുറത്തിറക്കും

മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റ് കരുത്തിലാകും ഫോൺ എത്തുക

നാർസോ 60 സീരീസിലെ ഏറ്റവും പുതിയ ഫോൺ ആയി Realme Narzo 60x 5G സെപ്റ്റംബർ 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ആഴ്ച ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ റിയൽമി സ്മാർട്ട്ഫോൺ ആകും റിയൽമി നാർസോ 60x 5ജി. സെപ്റ്റംബർ 4 ന് കമ്പനി തങ്ങളുടെ സി സീരിസിൽ റിയൽമി സി51 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാർസോ 60xയെത്തുന്നത്.

നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ്

നാർസോ 60 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്ഫോൺ ആണ് റിയൽമി നാർസോ 60x 5ജി. Realme Narzo 60x 5G. റിയൽമി നാർസോ 60 പ്രോ 5ജി എന്നിവയാണ് ഈ സീരീസിൽ മുൻപ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള സ്മാർട്ട്ഫോണുകൾ. നാർസോ 60 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ആകും നാർസോ 60x 5ജി എന്ന് പറയുന്നുണ്ട്. സെപ്റ്റംബർ 6 ന് നാർസോ 60x 5ജിയ്ക്ക് ഒപ്പം റിയൽമി ബഡ്സ് T300 ടിഡബ്ലുഎസ് ഇയർബഡുകളും പുറത്തിറക്കാൻ കമ്പനി തയാറെടുക്കുന്നുണ്ട്.

സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് ഇന്ത്യയിൽ അവതരിപ്പിക്കും 

റിയൽമി നാർസോ 60x 5ജി, റിയൽമി ബഡ്സ് T300 ടിഡബ്ലുഎസ് ഇയർബഡ്സ് എന്നിവ സെപ്റ്റംബർ 6 ന് ഉച്ചയ്ക്ക് 12:00 ന് (IST) ആണ് ഇന്ത്യയിൽ അവതരിപ്പിക്കുക. ലോഞ്ചിന് പിന്നാലെ ആമസോൺ വഴി ഇവ വിൽപ്പനയ്‌ക്കെത്തും. ഉടൻ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോണിനെപ്പറ്റിയും ഇയർബഡിസിനെപ്പറ്റിയും റിയൽമി അ‌ധികം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

റിയൽമി നാർസോ 60x 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്ന സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് FHD+ IPS LCD പാനൽ ആയിരിക്കും ഈ മോഡലിൽ ഉണ്ടാകുക. മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്സെറ്റ് കരുത്തിലാകും ഫോൺ എത്തുക. പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ കട്ടൗട്ടിൽ 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണം ഉണ്ടാകും. 8 എംപിയാകും സെൽഫി ക്യാമറ. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററിയും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 4.0 ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഒന്നിലധികം റാം സ്റ്റോറേജ് ഓപ്ഷനുകളും പ്രതീക്ഷിക്കുന്നുണ്ട്. റിയൽമി നാർസോ 60x 5ജി 17.999 രൂപയ്ക്കാണ് ഔദ്യോഗിക ​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലും കുറഞ്ഞ വിലയിലാകാം നാർസോ 60x 5ജി എത്തുക. 

Nisana Nazeer
Digit.in
Logo
Digit.in
Logo