റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
ജൂൺ 24നു ആണ് Realme Narzo 30 5G ഫോണുകൾ വിപണിയിൽ എത്തുന്നത്
15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരിക്കും ഇത് .
റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഈ മാസം 24 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme Narzo 30 4G കൂടാതെ Narzo 30 5G ഫോണുകളാണ് ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇതിൽ .Realme Narzo 30 5ജി സ്മാർട്ട് ഫോണുകൾ Dimensity 700 പ്രോസ്സസറുകളിൽ തന്നെ പ്രതീഷിക്കാവുന്നതാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരിക്കും ഇത് .മറ്റു ഫീച്ചറുകൾ നോക്കാം .
Realme Narzo 30
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ സ്മാർട്ട് ഫോണുകൾക്ക് 6.5 FHD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080 × 2400 റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Octa-core മീഡിയടെക്ക് Helio G85 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഒരു പ്രോസ്സസറുകൾ കൂടിയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഫിംഗർ പ്രിൻറ് സെൻസറുകളും കൂടാതെ മൂന്ന് കാർഡ് സ്ലോട്ടുകളുമാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരുന്നത് .
അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് RM 699 ആണ് വില വരുന്നത് .കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 12000 രൂപയ്ക്ക് അടുത്തുവരും .ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .