റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമിയുടെ നർസോ 30 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 18 നു വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ എല്ലാം തന്നെ പുറത്തുവരുകയുണ്ടായി .റിയൽമിയുടെ 30 എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലും കൂടാതെ 4ജി സപ്പോർട്ടിലും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .റിയൽമിയുടെ 30 സീരിയസ്സുകളിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ഫോൺ ആണ് റിയൽമി 30 ഫോണുകൾ .
ഇതിനു മുൻപ് റിയൽമിയുടെ 30 പ്രൊ കൂടാതെ റിയൽമിയുടെ 30എ എന്നി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഇതിൽ റിയൽമിയുടെ 30 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ തന്നെ ആയിരുന്നു വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .16999 രൂപ മുതൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .realme Narzo 30 Pro 5G സ്മാർട്ട് ഫോണുകൾ MediaTek Dimensity 800U എന്ന പ്രോസ്സസറുകളിൽ പുറത്തിറങ്ങിയ ഫോണുകൾ ആയിരുന്നു .
എന്നാൽ Realme Narzo 30 എന്ന 5 ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾക്കും ഇതേ പ്രോസ്സസറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഇതിന്റെ 90Hz റിഫ്രഷ് റേറ്റ് .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം 4ജി സ്മാർട്ട് ഫോണുകൾ MediaTek Helio G95 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഇതിന്റെ 6.5 ഇഞ്ചിന്റെ ഡിസ്പ്ലേ .
എന്നാൽ ഇപ്പോൾ ടീസറുകളിൽ കുറച്ചു സൂചനകൾ ഒക്കെ നല്കിയിട്ടുണ്ട് .അതിൽ നിന്നും മനസിലാക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫിൽ ആണ് വിപണിയിൽ എത്തുന്നത് എന്നാണ് .റിയൽമിയുടെ നർസോ 30 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 18 നു വിപണിയിൽ പുറത്തിറങ്ങുന്നത് .