Realme പുതിയതായി ഇന്ത്യയിൽ എത്തിച്ച ഫോണാണ് Realme C63 5G. ക്വിക്ക് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന പുതിയ ബജറ്റ് സ്മാർട്ഫോണാണിത്. റിയൽമി സി63-യിൽ 32MP AI ക്യാമറയാണുള്ളത്. ഐ കംഫർട്ട് ഡിസ്പ്ലേ ഫീച്ചറും പുതിയ റിയൽമി 5G ഫോണിൽ ലഭിക്കുന്നു. ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
റിയൽമി സി63 ഫോണിന് 6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. ഇതിന് അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റ് ഈ സ്മാർട്ഫോണിലുണ്ട്. 10W വയർഡ് ചാർജിങ്ങിനെയും സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. റിയൽമി സി63 5G-യിൽ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
മിഡ് ഫ്രെയിമിനൊപ്പം 360-ഡിഗ്രി സറൗണ്ട് ആറ്-ആന്റിന ലേഔട്ട് നൽകിയിട്ടുണ്ട്. ഡ്യുവൽ സ്റ്റാൻഡ്എലോൺ (എസ്എ) മോഡുകളെ റിയൽമി സപ്പോർട്ട് ചെയ്യുന്നു. രണ്ട് സിം കാർഡുകൾക്കും ഒരേസമയം SA കപ്പാസിറ്റി ഉണ്ടായിരിക്കുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്.
റിയൽമി സി63-യുടെ പ്രൈമറി ക്യാമറ 32MP ആണ്. ഇതിന് AI സപ്പോർട്ടും ലഭിക്കുന്നതാണ്. ഈ പ്രൈമറി ക്യാമറയ്ക്ക് 76 ഡിഗ്രി വ്യൂ, 5P ലെൻസ് നൽകിയിരിക്കുന്നു. F/1.85 അപ്പർച്ചറാണ് പ്രധാന ക്യാമറയിലുള്ളത്. ഇതിന് പുറമെ 8MP സെൽഫി ക്യാമറയും ഫോണിലുണ്ട്. ഫോണിന് 7.94 അൾട്രാ സ്ലിം ഡിസൈൻ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 5.0-യിൽ പ്രവർത്തിക്കുന്നു.
2 കളർ വേരിയന്റുകളാണ് റിയൽമി സി63 ഫോണുകളിലുള്ളത്. സ്റ്റാറി ഗോൾഡ്, ഫോറസ്റ്റ് ഗ്രീൻ കളറുകളിൽ സ്മാർട്ഫോൺ വാങ്ങാം. മുമ്പ് വന്നിട്ടുള്ള റിയൽമി സി63-യുടെ 5G വേർഷനാണിത്. എൻട്രി-ലെവൽ സെഗ്മെന്റിലേക്കാണ് ഈ 5G ഫോണിന്റെ വരവ്.
Read More: Huge Discount: 12GB റാം Oppo ഫ്ലാഗ്ഷിപ്പ് ഫ്ലിപ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു
3 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി63 അവതരിപ്പിച്ചത്. ഒന്നാമത്തേത് 4GB റാം + 128GB മെമ്മറിയുള്ള ഫോണാണ്. 6GB+128GB സ്റ്റോറേജുള്ളതാണ് അടുത്ത മോഡൽ. റിയൽമി അവതരിപ്പിച്ച ഉയർന്ന വേരിയന്റ് 8GB+128GB സ്റ്റോറേജുള്ളതാണ്. വാങ്ങാനുള്ള ലിങ്ക്.
കുറഞ്ഞ വേരിയന്റിന് 10,999 രൂപയാകും. 6ജിബി സ്റ്റോറേജിന്റെ വില 11,999 രൂപയാണ്. ഉയർന്ന വേരിയന്റിന്റെ വില 12,999 രൂപയുമാണ്. മൂന്ന് സ്മാർട്ഫോണുകളുടെയും ആദ്യ വിൽപ്പന ഓഗസ്റ്റ് 12-ന് ആരംഭിച്ചു. ഇവ ഓരോന്നിനും 1000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 9,999 രൂപ മുതൽ ഫോൺ വാങ്ങാം.