digit zero1 awards

9 മിനിറ്റുകൊണ്ട് 90 ശതമാനം ബാറ്ററി ഫുൾ; നിസ്സാരക്കാരനല്ല റിയൽമി GT3

9 മിനിറ്റുകൊണ്ട് 90 ശതമാനം ബാറ്ററി ഫുൾ; നിസ്സാരക്കാരനല്ല റിയൽമി GT3
HIGHLIGHTS

9 മിനിറ്റുകൊണ്ട് 90 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും

240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായാണ് അവതരിപ്പിച്ചിരിക്കുന്നത്

50എംപി പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഉള്ളത്

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ വേദിയിൽ വച്ചായിരുന്നു റിയൽമി സൂപ്പർഫാസ്റ്റ് ചാർജിങ് സ്പീഡുള്ള തങ്ങളുടെ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 240W ഫാസ്റ്റ് ചാർജിങ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത്.

റിയൽമി ജിടി 3 (Realme GT3)യുടെ പ്രത്യേകത  

240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ആദ്യ സ്മാർട്ട്ഫോണാണ് Realme GT3. വെറും 9 മിനിറ്റുകൊണ്ട് 90 ശതമാനം ചാർജ് ചെയ്യാൻ ഈ 240W ചാർജറിന് നിസാരമായി സാധിക്കും എന്ന് റിയൽമി അ‌വകാശപ്പെടുന്നു. പരമാവധി വേഗത്തിൽ തങ്ങളുടെ സ്മാർട്ട്ഫോൺ ചാർജ് ആകണം എന്ന് ആഗ്രഹിക്കുന്നവരെയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ ചാർജിങ് സാങ്കേതികവിദ്യയിൽ തങ്ങൾക്കുള്ള മികവ് ജിടി 3യിലൂടെ റിയൽമി വ്യക്തമാക്കുന്നുണ്ട്. 2022-ൽ 150W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഫോൺ ആദ്യമായി പുറത്തിറക്കിയത് റിയൽമി ആയിരുന്നു. ഇപ്പോൾ 2023 ൽ 240W ഫാസ്റ്റ് ചാർജിങ്ങ് ആദ്യമായി അ‌വതരിപ്പിച്ചുകൊണ്ട് റിയൽമി തങ്ങളുടെ കഴിവും കരുത്തും ഒരിക്കൽക്കൂടി അ‌ടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നു.

റിയൽമി ജിടി3 (Realme GT3) യുടെ പ്രോസസ്സർ 

ഫാസ്റ്റ് ചാർജിങ്ങിൽ മാത്രമല്ല ഫാസ്റ്റ് പെർഫോമൻസിലും ഈ റിയൽമി സ്മാർട്ട്ഫോൺ മുന്നിട്ടുനിൽക്കും എന്നാണ് കമ്പനി പറയുന്നത്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റ് കരുത്തുമായാണ് റിയൽമി ജിടി 3 എത്തുന്നത്. എത്ര കഠിനമായ പ്രവർത്തനങ്ങളിൽ ഏ​ർപ്പെട്ടാലും താപനില നിലനിർത്താൻ സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവും ഇതിൽ നൽകിയിരിക്കുന്നു.

റിയൽമി ജിടി3 (Realme GT3) യുടെ ഡിസ്പ്ലേ 

144Hz-റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് സ്‌ക്രീൻ ആണ് ജിടി 3യിൽ നൽകിയിരിക്കുന്നത്. 40Hz, 45Hz, 60Hz, 72Hz, 90Hz, 120Hz, 144Hz എന്നീ റിഫ്രഷ് റേറ്റുകൾക്കിടയിൽ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കാൻ ഈ സ്മാർട്ട്ഫോണിൽ സംവിധാനമുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. 1,400 nits പീക് ​​ബ്രൈറ്റ്നസും 2772 x 1240 പിക്സൽ (1.5K) റെസല്യൂഷനും ഇതിലുണ്ട്.

റിയൽമി ജിടി3 (Realme GT3) യുടെ ക്യാമറ 

50എംപി പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 2എംപി മൈക്രോസ്കോപ്പ് ലെൻസും 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ് പ്രധാന ക്യാമറയോടൊപ്പം എത്തുന്നത്. ഗംഭീര സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 16എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

റിയൽമി ജിടി3 (Realme GT3)യുടെ ബാറ്ററി 

4600എംഎഎച്ച് ബാറ്ററി ആണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എക്സ്-ആക്സിസ് ലീനിയർ മോട്ടോറിനുള്ള പിന്തുണ, ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് സവിശേഷതകൾ. ബാറ്ററി ലെവൽ, ഇൻകമിംഗ് കോളുകൾ, അറിയിപ്പുകൾ, ക്യാമറ കൗണ്ട്ഡൗൺ എന്നിവ സൂചിപ്പിക്കുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് റിംഗ് സഹിതമാണ് ജിടി 3 എത്തുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo