Realme GT Neo 6: Qualcomm Snapdragon ഉൾപ്പെടുത്തി മിഡ് റേഞ്ചിൽ പുതിയ realme Phone| TECH NEWS

Realme GT Neo 6: Qualcomm Snapdragon ഉൾപ്പെടുത്തി മിഡ് റേഞ്ചിൽ പുതിയ realme Phone| TECH NEWS
HIGHLIGHTS

Realme GT Neo 6 ചൈനീസ് വിപണികളിലെത്തി

Qualcomm Snapdragon ചിപ്സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് റിയൽമി GT Neo 6 പുറത്തിറക്കിയത്

സ്മാർട്ഫോൺ വിപണിയിലേക്ക് Realme GT Neo 6 എത്തി. AMOLED ഡിസ്‌പ്ലേയും, 5500mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. Qualcomm Snapdragon ചിപ്സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Realme GT Neo 6

Realme GT Neo 6 മെയ് 9ന് ചൈനീസ് വിപണിയിൽ പുറത്തിറങ്ങി. മെയ് 15 മുതൽ ചൈനയിൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. 24,730 രൂപ റേഞ്ചിലാണ് ഫോൺ പുറത്തിറങ്ങിയത്. എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് റിയൽമി എപ്പോൾ ഫോൺ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടില്ല. ഈ മാസം അവസാനം ഫോൺ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Realme GT Neo 6
Realme GT Neo 6

Realme GT Neo 6 സ്പെസിഫിക്കേഷൻ

മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് റിയൽമി GT Neo 6 പുറത്തിറക്കിയത്. അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് റിയൽമി ജിടി നിയോ 6. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8എസ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇതിൽ 5500mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.

1264×2780 പിക്‌സൽ റെസല്യൂഷനുള്ള സ്ക്രീനാണ് റിയൽമിയിലുള്ളത്. ഇതിന് 6.78 ഇഞ്ച് FHD+ ഡിസ്‌പ്ലേ വരുന്നു. 6000 nits വരെ പീക്ക് ബ്രൈറ്റ്‌നെസ് ആണ് ഡിസ്പ്ലേയ്ക്കുള്ളത്. ഫോൺ സ്ക്രീനിന് കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനാണുള്ളത്. റിയൽമി UI അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു.

ഫോണുകളുടെ റാം കോൺഫിഗറേഷൻ 12GBയും, 16GBയുമാണ്. 256GB, 512GB, 1TB എന്നീ വ്യത്യസ്ത സ്റ്റോറേജുകളുണ്ട്. നേരത്തെ പറഞ്ഞ പോലെ പവർഫുൾ ബാറ്ററിയാണ് സ്മാർട്ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. 5500mAh ആണ് റിയൽമി ഫോണിന്റെ ബാറ്ററി. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

F/1.8 അപ്പേർച്ചർ 50MP മെയിൻ ക്യാമറ ഫോണിലുണ്ട്. 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ സ്മാർട്ഫോണിൽ വരുന്നു. ഈ ലെൻസിന് f/2.2 അപ്പേർച്ചറാണുള്ളത്. f/2.45 അപ്പേർച്ചർ ഉള്ള 32MP സെൽഫി ക്യാമറയും ഫോണിലുണ്ട്.

READ MORE: WhatsApp New Feature: ഇനി WhatsApp Call ഈസിയാ! പുതിയ ഫീച്ചർ നിങ്ങൾക്ക് സമയലാഭം

IP65 റേറ്റിങ്ങാണ് മിഡ് റേഞ്ച് റിയൽമി ഫോണിന് നൽകിയിട്ടുള്ളത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ ഇത് അനുയോജ്യമാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും, സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. കൂടാതെ റിയൽമി ജിടി നിയോ 5 ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഫോണാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo