240W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി ജിടി നിയോ 5

Updated on 10-Jan-2023
HIGHLIGHTS

240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള റിയൽമിയുടെ ആദ്യ ഫോണായിരിക്കും ജിടി നിയോ 5

ഫാസ്റ്റ് ചാർജിങിന് ഒപ്പം മികച്ച സുരക്ഷാ സവിശേഷതകളും ഇതിലുണ്ട്

13 ഇൻബിൽറ്റ് ടെമ്പറേച്ചർ സെൻസറുകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കും

അതിവേഗ ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറി വരുന്ന കാലമാണ് ഇത്. ഈ അവസരത്തിൽ മികച്ചൊരു ഡിവൈസ് വിപണിലെത്തിക്കാൻ പദ്ധതിയിടുകയാണ് റിയൽമി ജിടി നിയോ 5 (Realme GT Neo 5). ഈ വർഷം പുറത്തിറങ്ങുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകുമെന്ന് റിയൽമി (Realme)സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ലഭിക്കുന്ന ബ്രാൻഡിന്റെ ആദ്യത്തെ സ്മാർട്ട്ഫോൺ ആയിരിക്കും റിയൽമി ജിടി നിയോ 5(Realme GT Neo 5). കമ്പനി 2022ൽ റിയൽമി ജിടി നിയോ 3യിൽ 150W ഫാസ്റ്റ് ചാർജിങ് അവതരിപ്പിച്ചിരുന്നു.

റിയൽമി ജിടി നിയോ 5(Realme GT Neo 5) ലോഞ്ച് ഡേറ്റ്

റിയൽമി ജിടി നിയോ 5 ഫെബ്രുവരി 27നും മാർച്ച് 2നും മദ്ധ്യേ മൊബൈൽ വേൾഡ് കോൺഗ്രസ് 2023ൽ അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും വേഗതയേറിയ 240W ചാർജിങ് സാങ്കേതികവിദ്യ പായ്ക്ക് ചെയ്യുന്ന ആദ്യത്തെ ഫോണായിരിക്കും റിയൽമി ജിടി നിയോ 5  അവരുടെ ഔദ്യോഗിക വെബ്‌പേജ് വഴി സ്ഥിരീകരിച്ചിട്ടുണ്ട്. 

റിയൽമി ജിടി നിയോ 5(Realme GT Neo 5)സവിശേഷതകൾ

റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണിൽ 13 ഇൻബിൽറ്റ് ടെമ്പറേച്ചർ സെൻസറുകൾ, പിഎസ്3 ഫയർ പ്രൊട്ടക്ഷൻ ഡിസൈൻ എന്നീ സവിശേഷതകൾ ഉണ്ടായിരിക്കും. ഫുൾ-ലിങ്ക് സേഫ്റ്റി മോണിറ്ററിങ് മെക്കാനിസവും ഫോണിൽ ഉണ്ടായിരിക്കും. 6580 എംഎം² ഹീറ്റ് ഡിസ്‌സിപ്പേഷൻ ഏരിയയും ഉണ്ടായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൂടിയാണ് റിയൽമി ഈ സ്മാർട്ട്ഫോൺ നിർമ്മിക്കുന്നത്.

റിയൽമി ജിടി നിയോ 5 (Realme GT Neo 5) ബാറ്ററി

റിയൽമി ജിടി നിയോ 5(Realme GT Neo 5)ൽ നൽകുന്ന ഏറ്റവും വേഗതയേറിയ ചാർജിംഗ് സാങ്കേതികവിദ്യയിൽ 2.34W / CC എന്ന ഉയർന്ന പവർ ഡെൻസിറ്റി ലഭിക്കാൻ 240W ഡ്യുവൽ GaN മിനി ചാർജിങ് അഡാപ്റ്റർ ഉപയോഗിക്കുമെന്ന് റിയൽമി വ്യക്തമാക്കിയിട്ടുണ്ട്. 98.7 ശതമാനം സൂപ്പർ-ഹൈ പവർ കൺവേർഷൻ റേറ്റ് സപ്പോർട്ടുള്ള ലോ-വോൾട്ടേജ് ചാർജിങ് സൊല്യൂഷനുമായാണ് ഈ ഡിവൈസ് വരുന്നത്. 1,600 തവണ 0-100 ശതമാനം ഫുൾ ചാർജിങ് ചെയ്തശേഷം 80 ശതമാനത്തിലധികം ബാറ്ററി ലൈഫ് നൽകുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 240W ചാർജിങ് ബാറ്ററി ലൈഫിൽ യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് വ്യക്തമാക്കുന്നു. 

ബാറ്ററി ടെസ്റ്റിങ് കാലയളവിന്റെ 21 ദിവസത്തിന് ശേഷവും 85 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനിലയിലും 85 ശതമാനം ഉയർന്ന ഹ്യുമിഡിറ്റിയുള്ള അവസ്ഥയിലും ഈ ബാറ്ററിയുടെ സുരക്ഷയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്ന് റിയൽമി പറഞ്ഞു. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വ്യത്യസ്ത ബാറ്ററികളും ഫാസ്റ്റ് ചാർജിങ് കോൺഫിഗറേഷനുകളും ഉള്ള രണ്ട് വേരിയന്റുകളിൽ റിയൽമി ജിടി നിയോ 5 ലഭ്യമാകും. 150 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,600mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും. റിയല്‍മി ജി.ടി നിയോ 3 യുടെ പിന്‍ഗാമിയായിട്ട് എത്തുന്ന നിയോ 5 ന്റെ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. 240 W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,450 mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റും 150W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,850 mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റുകൾ.

റിയൽമി ജിടി നിയോ 5(Realme GT Neo 5)സ്‌പെസിഫിക്കേഷൻസ്

റിയൽമി ജിടി നിയോ 5 (Realme GT Neo 5) 6.7 ഇഞ്ച് FHD ഡിസ്‌പ്ലേ, 1220 x 2472 പിക്‌സൽ റെസലൂഷൻ, 144Hz റിഫ്രഷ് റേറ്റ് എന്നിവയുമായാണ് വരുന്നത്. Qualcomm Snapdragon 8 Gen 1 ആണ് ഫോണിന് കരുത്തേകുന്നത്, സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ചെയ്യും. ക്യാമറകൾക്കായി, Realme GT Neo 5-ൽ 50MP Sony IMX890 സെൻസറും 25MP സെൻസറും ഉണ്ടായിരിക്കും. ഹാൻഡ്‌സെറ്റ് രണ്ട് മോഡലുകളിൽ ലഭ്യമാകും, ഒന്ന് 240W ചാർജിംഗും 4,600mAh ബാറ്ററിയും, മറ്റൊന്ന് 5,000mAh ബാറ്ററിയുള്ള 150W സൊല്യൂഷനും. 

 

Connect On :