പൊളിച്ചടുക്കുവാൻ റിയൽമി GT 5ജി ഫോണുകൾ മാർച്ച് 4നു എത്തുന്നു
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ ഉടൻ എത്തുന്നു
REALME GT എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നു
റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ ഉടൻ തന്നെ പുറത്തിറങ്ങുന്നു .റിയൽമിയുടെ REALME GT 5 എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് 4 നു വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് REALME GT 5 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും ലഭിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ .
അതുപോലെ തന്നെ ഡിസ്‌പ്ലേയിൽ 6.8 ഇഞ്ചിന്റെ 120Hz OLED ഡിസ്പ്ലേ തന്നെയാണ് പ്രതീക്ഷിക്കുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന ആന്തരിക ഫീച്ചറുകൾ .
5000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ Android 11 ൽ തന്നെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 4 നു Realme GTഎന്ന സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിനു ശേഷം മാത്രമേ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയുള്ളൂ .