അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് Realme GT 7 Pro പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ Snapdragon 8 Gen Elite ഫോൺ പുറത്തിറങ്ങി കഴിഞ്ഞു. ഓരോ ഫീച്ചറിലും പറയാൻ വലിയ പ്രത്യേകതകളുള്ള സ്മാർട്ഫോണാണിത്. ഒന്നാമത്തേത് ഫോണിന്റെ മികവുറ്റ ബാറ്ററിയാണ്.
റിയൽമി ജിടി 7 പ്രോയിൽ 6500mAh ബാറ്ററിയാണുള്ളത്. ഇത് അൾട്രാ ഫാസ്റ്റ് 120W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ശക്തമായ ക്യാമറ യൂണിറ്റും IP69 റേറ്റിങ്ങും ഇതിലുണ്ട്. 120W SuperVOOC ചാർജിങ്ങിനെ റിയൽമി GT 7 Pro സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ ഫീച്ചറുകൾക്ക് മുന്നേ വില എത്രയാണെന്ന് നോക്കാം.
ഈ റിയൽമി ഫോണിന് രണ്ട് വേരിയന്റുകളാണുള്ളത്. 12GB+512GB, 16GB+512GB എന്നിവയാണ് ഫോണിന്റെ സ്റ്റോറേജ് ഓപ്ഷനുകൾ. ഇതിൽ 12GB വേരിയന്റിന് 59,999 രൂപയും, 16GB ഫോണിന് 62,999 രൂപയുമാകുന്നു. എന്നാൽ ലോഞ്ച് പ്രമാണിച്ച് സ്മാർട്ഫോണിന് 56,999 രൂപയാണ് വില. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്.
റിയൽമി ജിടി 7 പ്രോ 6.78 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 1.5K റെസല്യൂഷൻ ഫോൺ സ്ക്രീനിനുണ്ട്. 6500nits നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും, 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ഫോണിലുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിലുള്ളത്. ഇത് 3nm ഒക്ടാ-കോർ സിപിയു, അഡ്രിനോ 830 ജിപിയുവിനൊപ്പം ജോടിയാക്കിയിരിക്കുന്നു.
12GB അല്ലെങ്കിൽ 16GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജുമുണ്ട്. അതിനാൽ മൾട്ടി ടാസ്കിങ്ങും ലാഗില്ലാതെ പെർഫോമൻസും പ്രതീക്ഷിക്കാം. 28 ജിബി വരെ ഡൈനാമിക് റാം വികസിപ്പാക്കാനുള്ള സൌകര്യവും ഫോണിലുണ്ട്.
ഫോണിന്റെ ഫോട്ടോഗ്രാഫി എക്സ്പീരിയൻസും അതിശയിപ്പിക്കും. ഇതിൽ സോണി IMX882 സെൻസറുള്ള 50MP പെരിസ്‌കോപ്പ് പോർട്രെയ്‌റ്റ് ക്യാമറയുണ്ട്. 50MP Sony IMX906 OIS ക്യാമറ ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്നു. 8MP അൾട്രാ വൈഡ് ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. കൂടാതെ 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
ഈ റിയൽമി ഫോണിൽ 5800mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ബാറ്ററിയാണ്. 120W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. അതായത് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് ഫോൺ ഫുൾ ചാർജാക്കാനാകും.
Read More: Vivo Y300 Sale: Perfect 5G ബജറ്റ് ഫോൺ, 16GB RAM 19999 രൂപയ്ക്ക്, iQOO ഇയർപോഡ് Free!
5G ഡ്യുവൽ മോഡ്, Wi-Fi 6, ബ്ലൂടൂത്ത് 5.4, NFC കണക്റ്റിവിറ്റിയുണ്ട്. അതുപോലെ ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഇതിന് IP69 വാട്ടർ, പൊടി പ്രതിരോധ കപ്പാസിറ്റിയാണ് വരുന്നത്.