Snapdragon 7+ പ്രോസസറുള്ള Realme GT 6T ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ഫോണാണിത്. 7 ബില്യൺ പാരാമീറ്ററുകൾ വരെ ജനറേറ്റീവ് AI മോഡലുകൾ ഇതിലുണ്ട്. 30,000 രൂപ റേഞ്ചിലാണ് റിയൽമി ഫോൺ വന്നിരിക്കുന്നത്.
4 വേരിയന്റുകളിലാണ് റിയൽമി GT 6T പുറത്തിറങ്ങിയത്. TSMC-യുടെ 4nm പ്രോസസറാണ് റിയൽമി ജിടി 6ടിയിലുള്ളത്. 2.8GHz-ൽ ക്രിയോ പ്രൈം കോർ, 2.6GHz-ൽ നാല് ക്രിയോ ഗോൾഡ് കോറുകൾ ഫോണിലുണ്ടാകും. കൂടാതെ, മൂന്ന് ക്രിയോ പ്രൈം കോർ കൂടി ചേർന്ന ഒക്ടാ-കോർ സിപിയു കോൺഫിഗറേഷൻ ഇതിലുണ്ടാകും. 1.9GHz-ൽ സിൽവർ കോറുകളും ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ പ്രോസസറിലുണ്ട്.
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 1-120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റ് ഫോണിനുണ്ട്. 94.20% സ്‌ക്രീൻ-ടു-ബോഡി റേഷ്യൂ വരുന്നു. 360Hz ടച്ച് സാംപ്ലിംഗ് റേറ്റാണ് ഈ റിയൽമി ഫോണിലുള്ളത്. 6000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഈ സ്മാർട്ഫോണിനുണ്ട്. ഡോൾബി വിഷൻ പിന്തുണയ്ക്കുന്ന DCI-P3 കളർ ഗാമറ്റും റിയൽമിയിലുണ്ട്.
f/1.88 അപ്പേർച്ചറുള്ള ക്യാമറയാണ് റിയൽമി ജിടി 6ടിയിലുള്ളത്. സോണി LYT-600 സെൻസറും OIS സപ്പോർട്ടുമുള്ളതാണ് മെയിൻ ക്യാമറ. 50MP-യാണ് ഫോണിന്റെ പ്രൈമറി ക്യാമറ. 8MP സോണി IMX355 വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്. 32MP Sony IMX615 സെൻസറാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ. ഇതിന് 90-ഡിഗ്രി വ്യൂ ഫീൽഡും f/2.4 അപ്പേർച്ചറുമുണ്ട്.
120W ഫാസ്റ്റ് ചാർജിങ്ങുള്ള ഫോണാണ് റിയൽമി ജിടി 6ടി ഫോണിലുള്ളത്. ഇതിൽ റിയൽമി 5500mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഡ്യുവൽ മോഡ് SA/NAS, WiFi 6, ബ്ലൂടൂത്ത് 5.4 ഫീച്ചറുകൾ ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ലഭിക്കും. കൂടാതെ 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Read More: First Sale: 50MP Sony LYTIA-700C പ്രൈമറി ക്യാമറയുള്ള Motorola ഫ്യൂഷൻ ഫോൺ വിൽപ്പനയ്ക്കെത്തി
സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്സെറ്റ് ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 7 ബില്യൺ പാരാമീറ്ററുകൾ വരെ ജനറേറ്റീവ് AI മോഡലുകളും ഇതിലുണ്ട്.
ഫ്ലൂയിഡ് സിൽവർ, റേസർ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 4 വ്യത്യസ്ത വേരിയന്റുകളിലാണ് ഫോൺ എത്തിയിട്ടുള്ളത്. 8GB റാമുള്ള ഫോണിൽ 128GB, 256GB വേരിയന്റുകൾ വരുന്നു. 12GB റാമുള്ള രണ്ട് ഫോണുകൾക്ക് 256GB, 512GB സ്റ്റോറേജാണ് വരുന്നത്.
8GB + 128GB ഫോണിന് 30,999 രൂപയാണ് വില.
8GB + 256GB ഫോണിന് 32,999 രൂപയാകും
12GB + 256GB ഫോണിന് 35,999 രൂപയാണ് വില
12GB + 512GB ഫോണിന് 39,999 രൂപ വില വരും
മെയ് 29 മുതൽ റിയൽമി ജിടി 6ടി വിൽപ്പനയ്ക്ക് എത്തും. ആമസോണിൽ മാത്രമായിരിക്കും ഫോണിന്റെ വിൽപ്പന. 4,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൌണ്ട് ഫോണിന് ലഭിക്കും. ഇതുകൂടി ചേരുമ്പോൾ 26,999 രൂപയായി വില കുറയുന്നു.