വീണ്ടും റിയൽമി വെടിക്കെട്ട് ! ഇതാ റിയൽമി GT 5G ഫോണുകൾ പുറത്തിറക്കി
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു
റിയൽമിയുടെ GT 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
എന്നാൽ നേരത്തെ ഈ ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നു
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റിയൽമിയുടെ Realme GT എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അടുത്ത ജനറേഷൻ സ്മാർട്ട് ഫോണുകൾ എന്ന ടാഗ് ലൈനോടുകൂടിയാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAh ന്റെ (supports 65W fast charging out-of-the-box ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 449 ആണ് ഇതിന്റെ ആരംഭ വില .അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 39000 രൂപയ്ക്ക് അടുത്ത് വരും .