Realme GT 5 Pro Launch: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Realme GT 5 Pro

Realme GT 5 Pro Launch: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Realme GT 5 Pro
HIGHLIGHTS

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുമായാണ് Realme GT 5 Pro

കിടിലൻ ഫീച്ചറുകളുമായി Realme ജിടി 5 പ്രോ ഉടൻ എത്തും

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 എംപി ക്യാമറ ഇതിലുണ്ടാകും

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുമായി വരുന്ന പ്രീമിയം സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കുന്ന തിരക്കിലാണ്. ഷവോമി 14 സീരീസ്, വൺപ്ലസ് 12, ഐക്യൂ 12 എന്നിവയെല്ലാം ഈ പുതിയ പ്രോസസറുമായുള്ള കരുത്തിലാണ് എത്തുന്നത്.

ഈ നിരയിലേക്ക് പുത്തൻ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിയൽമി. സ്മാർട്ട്ഫോൺ ആരാധകരെ അ‌മ്പരപ്പിക്കുന്ന കിടിലൻ ഫീച്ചറുകളുമായി Realme ജിടി 5 പ്രോ ഈ നിരയിലേക്ക് ഉടൻ എത്തും എന്നാണ് റിപ്പോർട്ട്.

Realme ജിടി 5 പ്രോ ഓഗസ്റ്റിൽ ചൈനയിൽ പുറത്തിറക്കി

ഈ വർഷം ഓഗസ്റ്റിൽ ചൈനയിൽ റിയൽമി ജിടി 5 പുറത്തിറക്കിയിരുന്നു. ഓൺ​ലൈനിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എൽഇഡി ഫ്ലാഷ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി ജിടി 5 പ്രോ എത്തുന്നത്.

Realme ജിടി 5 പ്രോ പ്രത്യേകതകൾ

റിയൽമി ജിടി 5 പ്രോയിൽ സെൽഫി ഷൂട്ടറിനായി മധ്യഭാഗത്തുള്ള പഞ്ച്-ഹോൾ കട്ടൗട്ടും നാരോ ബെസലുകളുള്ള കർവ്ഡ് എഡ്ജും കാണാം. ഈട് ഉറപ്പാക്കുന്നതിനായി ഫോണിന്റെ സൈഡ് ഫ്രെയിം ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വോളിയം റോക്കറും പവർ ബട്ടണും വലതുവശത്ത് കാണാം. ഫോണിന്റെ പിൻ പാനൽ വെള്ള നിറമാണ്, എന്നാൽ ലോഞ്ചുചെയ്യുമ്പോൾ മറ്റ് കളർ ഓപ്ഷനുകൾ പ്രതീക്ഷിക്കാം.

സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Realme GT 5 Pro
സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Realme GT 5 Pro

റിയൽമി ജിടി 5 പ്രോ ഒഎസ്

ജിടി 5 പ്രോയിൽ 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആകും പ്രവർത്തനം. റിയർ പാനലിൽ വലിയ വൃത്താകൃതിയിലുള്ള മൊഡ്യൂൾ കാണുന്നുണ്ട്. നാല് ക്യാമറകളും എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിലുണ്ടാകാം.

റിയൽമി ജിടി 5 പ്രോ ഡിസ്‌പ്ലേയും ക്യാമറയും

144Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനോടുകൂടിയ 6.82 ഇഞ്ച് അ‌മോലെഡ് കർവ്ഡ് ഡിസ്‌പ്ലേയും ഇതിൽ ഉണ്ടാകുമെന്ന് മുൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കൂടാതെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ, സോണി IMX9 1/1.4x പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 64-മെഗാപിക്സൽ OmniVision OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും റിയൽമി ജിടി 5പ്രോയിൽ പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കൂ: Nokia 105 Classic Launch: 999 രൂപയ്ക്ക് പുത്തൻ ഫീച്ചർ ഫോണുമായി Nokia

റിയൽമി ജിടി 5 പ്രോ ബാറ്ററി

100W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 5,400mAh ബാറ്ററിയാണ് റിയൽമി ജിടി 5 പ്രോയിൽ ഉണ്ടാകുകയെന്നും ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിട്ടുണ്ടെന്നും ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo