Realme GT 5 Pro ഈ മാസം വിപണിയിലെത്തും. നവംബർ 23 ന് റിയൽമി ജിടി 5 പ്രോയുടെ ലോഞ്ച് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് കരുത്തിൽ എത്തുന്ന ഫോണുകളുടെ നിരയിലേക്ക് പുത്തൻ ഒരു സ്മാർട്ട്ഫോൺ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിയൽമി. കിടിലൻ ഫീച്ചറുകളുമായി Realme GT 5 Pro ഈ നിരയിലേക്ക് ഉടൻ എത്തും എന്നാണ് റിപ്പോർട്ട്.
ഈ വർഷം ഓഗസ്റ്റിൽ ചൈനയിൽ റിയൽമി ജിടി 5 പുറത്തിറക്കിയിരുന്നു. റിയൽമി ജിടി 5 പ്രോയുടെ ലീക്ക് ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് സ്മാർട്ട്ഫോൺ ആരാധകർ പ്രതീക്ഷയോടെ കാണാനായി കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 5 പ്രോ. എൽഇഡി ഫ്ലാഷ് പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി ജിടി 5 പ്രോ എത്തുന്നത്.
ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിയൽമി ജിടി 5 പ്രോയിൽ സെൽഫി ഷൂട്ടറിനായി മധ്യഭാഗത്തുള്ള പഞ്ച്-ഹോൾ കട്ടൗട്ടും നാരോ ബെസലുകളുള്ള കർവ്ഡ് എഡ്ജും കാണാം. ഈട് ഉറപ്പാക്കുന്നതിനായി ഫോണിന്റെ സൈഡ് ഫ്രെയിം ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വോളിയം റോക്കറും പവർ ബട്ടണും വലതുവശത്ത് കാണാം.
ജിടി 5 പ്രോയിൽ 24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ൽ ആകും പ്രവർത്തനം. നാല് ക്യാമറകളും എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിലുണ്ടാകാം.
144Hz റിഫ്രഷ് റേറ്റും 2K റെസല്യൂഷനോടുകൂടിയ 6.82 ഇഞ്ച് അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേയും ഇതിൽ ഉണ്ടാകുമെന്ന് മുൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
കൂടുതൽ വായിക്കൂ: Redmi 12 5G Sale: 100 ദിവസങ്ങൾക്കകം30 ലക്ഷം യൂണിറ്റുകൾ വിൽപന നടത്തി Redmi 12 5G
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ, സോണി IMX9 1/1.4x പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 64MP OmniVision OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും റിയൽമി ജിടി 5പ്രോയിൽ പ്രതീക്ഷിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32MP ക്യാമറ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
100W ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും ഉള്ള 5,400mAh ബാറ്ററിയാണ് റിയൽമി ജിടി 5 പ്രോയിൽ ഉണ്ടാകുകയെന്നും ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിട്ടുണ്ടെന്നും ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.