Realme GT 5 Launched: 240W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി ജിടി 5 വിപണിയിലെത്തി

Realme GT 5 Launched: 240W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി ജിടി 5 വിപണിയിലെത്തി
HIGHLIGHTS

Realme GT 5 എന്ന സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തുമായാണ് ഫോൺ വരുന്നത്

സെപ്റ്റംബർ 4 മുതലാണ് ഫോൺ ചൈനയിൽ വിൽപ്പനയ്ക്കെത്തുന്നത്

Realme GT 5 എന്ന സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തുമായിട്ടാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. 24 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും ഫോണിലുണ്ട്. സെപ്റ്റംബർ  4 മുതലാണ് ഫോൺ ചൈനയിൽ വിൽപ്പനയ്ക്കെത്തുന്നത്.

Realme GT 5 ഡിസ്പ്ലേ 

റിയൽമി ജിടി 5 സ്മാർട്ട്ഫോണിൽ 144Hz റിഫ്രഷ് റേറ്റും 93.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുള്ള 6.74-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,240×2,772 പിക്‌സൽ) ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേ DCI:P3 കളർ ഗാമറ്റിന്റെ 100 ശതമാനം കവറേജ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 24 ജിബി വരെ LPDDR5X റാമുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയിലാണ്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Realme GT 5  ക്യാമറകൾ

റിയൽമി ജിടി 5 സ്മാർട്ട്ഫോണിൽ എഫ്/1.88 അപ്പർച്ചറുള്ള 50 മെഗാപിക്‌സൽ പ്രൈമറി സോണി IMX890 സെൻസറുണ്ട്. എഫ്/2 അപ്പർച്ചറും 112-ഡിഗ്രി ഫീൽഡ് വ്യൂവുമുള്ള 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ട്. എഫ്/2.4 അപ്പർച്ചറുള്ള 2 എംപി മാക്രോ ക്യാമറയാണ് ഈ ഫോണിലെ മൂന്നാമത്തെ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ എഫ്/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.

Realme GT 5 മറ്റു സവിശേഷതകൾ 

1 ടിബി വരെ UFS 4 സ്‌റ്റോറേജമായി വരുന്ന റിയൽമി ജിടി 5 സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, വൈഫൈ 7, ബ്ലൂടൂത്ത് 5.3, എൻഎഫ്സി, ജിപിഎസ്, എ-ജിപിഎസ്, നാവിക് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസറുകൾ എന്നിവയും റിയൽമി ജിടി 5യിൽ നൽകിയിട്ടുണ്ട്. പിൻ ക്യാമറകൾക്ക് അടുത്തായി റിയൽമി അവേക്കിംഗ് ഹാലോ സിസ്റ്റം പ്രോ നോട്ടിഫിക്കേഷൻ എൽഇഡി മൊഡ്യൂളും നൽകിയിരിക്കുന്നു.

Realme GT 5 ബാറ്ററി 

റിയൽമി ജിടി 5ൽ ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ നൽകിയിട്ടുണ്ട്. ഇതിലൂടെ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും റിമോട്ടായി കൺട്രോൾ ചെയ്യാൻ സാഘിക്കും. രണ്ട് ബാറ്ററിയിലും ചാർജിംഗ് കോൺഫിഗറേഷനുകളിലും ഫോൺ ലഭ്യമാണ്. 150W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,240mAh ബാറ്ററി, 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,600mAh ബാറ്ററി എന്നിവയാണ് ഈ ഓപ്ഷനുകൾ.

Nisana Nazeer
Digit.in
Logo
Digit.in
Logo