Snapdragon 8 Gen 1ൽ റിയൽമി ഫോൺ ഇന്ന് എത്തും

Updated on 09-Dec-2021
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് അവതരിപ്പിക്കും

Realme GT 2 Pro സ്മാർട്ട് ഫോണുകളാണ് ഇന്ന് പുറത്തിറങ്ങുന്നത്

Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുക

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുക .

അതുപോലെ തന്നെ മികച്ച ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Realme GT 2 Pro സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ കൂടാതെ 2 മെഗാപിക്സലിന്റെ സെൻസറുകൾ എന്നിവയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ താന്നെ സെൽഫിയിലേക്കു വരുമ്പോൾ ഈ Realme GT 2 Proസ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ വരെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാം .

ഇതിൽ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ഇതിന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ആണ് .റിപ്പോർട്ടുകൾ പ്രകാരം Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫിൽ വരെ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .അതുപോലെ തന്നെ 125W UltraDart ചാർജിംഗ് സംവിധാനവും ഈ റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ WQHD+ OLED ഡിസ്‌പ്ലേയിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ Realme GT 2 Pro ഫോണുകൾ ഇന്ന് പുറത്തിറങ്ങും എന്നാണ് സൂചനകൾ .ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണിത് .ഏകദേശം 60000 രൂപയ്ക്ക് അടുത്തുതന്നെ ഈ ഫോണിന്റെ വില പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :