മാഗ്നെറ്റിക്ക് വയർലെസ്സ് ചാർജിങ്ങിൽ ആദ്യത്തെ ഫോണുകൾ പുറത്തിറങ്ങുന്നു
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
വയർലെസ്സ് ചാർജിങിലാണ് പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഇത്തവണ റിയൽമി പുറത്തിറക്കുന്നത് വയർലെസ്സ് ചാർജിങ്ങിൽ ഉള്ള സ്മാർട്ട് ഫോണുകളാണ് .അതായത് റിപ്പോർട്ടുകൾ പ്രകാരം റിയൽമിയുടെ മാഗ്നെറ്റിക്ക് വയർലെസ്സ് ചാർജിങ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുക .
റിയൽമി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുകയാണെങ്കിൽ അത് ആദ്യത്തെ ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളും ഇത്തരത്തിൽ മാഗ്നെറ്റിക്ക് വയർലെസ്സ് ചാർജിങ്ങിൽ പുറത്തിറങ്ങുക .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ റിയൽമി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല .
എന്നാൽ ഫീച്ചറുകളെക്കുറിച്ചു ചില സൂചനകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത് .അത്തരത്തിൽ ലഭിച്ചിരിക്കുന്ന സൂചനകളിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുക .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുക .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഈ ഫോണുകളുടെയും പ്രവർത്തനം നടക്കുന്നത് .ഈ ഫോണുകൾ ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് കരുതാം .