റിയൽമി ഫെസ്റ്റിവ് ഡേയ്സ് ;റിയൽമി 5ജി ഫോൺ 1500 രൂപയ്ക്ക്

Updated on 10-Dec-2021
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ റിയൽമി ഡേയ്സ് ഓഫറുകൾ ഇതാ നടന്നുകൊണ്ടിരിക്കുന്നു

റിയൽമിയുടെ ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ വളരെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 9 മുതൽ ഡിസംബർ 13 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ എടുത്തുപറയേണ്ടത് എക്സ്ചേഞ്ച് ഓഫറുകളാണ് .realme Narzo 30 5G എന്ന സ്മാർട്ട് ഫോണുകളുടെ വിൽസ് 16999 രൂപയാണ്.എന്നാൽ 15450 രൂപവരെയാണ് ഈ ഫോണുകൾക്ക് എക്സ്ചേഞ്ച് വില നൽകുന്നത് .ഇത്തരത്തിൽ കുറഞ്ഞ വിലയ്ക്ക് റിയൽമി ഡേയ്സ് വഴി റിയൽമി ഫോണുകൾ വാങ്ങിക്കാം .

realme Narzo 30 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ  സ്മാർട്ട് ഫോണുകൾക്ക് 6.5 FHD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080 × 2400 റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  octa-core MediaTek Dimensity 700   പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഒരു പ്രോസ്സസറുകൾ കൂടിയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6  ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ ANDROID 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഫിംഗർ പ്രിൻറ് സെൻസറുകളും കൂടാതെ മൂന്ന് കാർഡ് സ്ലോട്ടുകളുമാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 48  മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരുന്നത് .  

അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000MAH ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :