ഡൈമൻസിറ്റി 6100+ പ്രോസസറുമായി Realme C67 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 33W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ 5G സ്മാർട്ഫോൺ നിങ്ങൾക്ക് വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങാവുന്ന ഫോണാണ്. മുതിർന്നവർക്കും മറ്റും സമ്മാനിക്കാനും എന്തുകൊണ്ടും ഈ ബ്രാൻഡഡ് സ്മാർട്ഫോൺ വളരെ മികച്ച ഓപ്ഷനാണ്.
6nm MediaTek Dimensity 6100+ SoC പ്രോസസറിൽ വരുന്ന റിയൽമിയുടെ ബജറ്റ്- ഫ്രെണ്ട്ലി ഫോണാണിത്. 50 മെഗാപിക്സൽ മെയിൻ സെൻസറാണ് റിയൽമി സി67 ഫോണിലുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറും ക്യാമറയിൽ ലഭിക്കും. ഇതിന് പുറമെ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ഷൂട്ടറും ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ റിയൽമി ഉൾപ്പെടുത്തിയിരിക്കുന്നു. 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയാണ് റിയൽമി സി67 ഫോണിലുള്ളത്.
6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡിസ്‌പ്ലേയാണ് ഈ റിയൽമി ബജറ്റ് ഫോണിൽ വരുന്നത്. 120Hz വരെ ഫോണിന് റീഫ്രെഷ് റേറ്റുണ്ട്. 680 നിറ്റ്‌സിന്റെ പീക് ബ്രൈറ്റ്നെസ് റിയൽമി സി67-ന്റെ ഡിസ്പ്ലേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നതിന് 5,000mAh ബാറ്ററിയും റിയൽമി ഫോണിലുണ്ട്.
USB Type-C പോർട്ട് വഴിയാണ് ചാർജിങ്. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. അതായത് 29 മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാനാകുന്ന ഫോണാണിത്. ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ക്രമീകരിച്ചിട്ടുണ്ട്. ഫോണിന്റെ മറ്റ് ഫീച്ചറുകളിൽ പ്രധാനമാണ് അതിന്റെ IP54 റേറ്റിംഗ്. പൊടിയും മറ്റും പ്രതിരോധിക്കാൻ ഈ ഫീച്ചർ വളരെ മികച്ചതാണ്.
Realme C67 5G കടും പർപ്പിൾ നിറത്തിലും, സണ്ണി ഒയാസിസ് നിറത്തിലുമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിന്റെ 4GB + 128GB വേരിയന്റിന് 13,999 രൂപയാണ് വില. 6GB + 128GB ഫോണിനാകട്ടെ 14,999 രൂപയും വില വരുന്നു. എന്നാൽ ഫോൺ ഇപ്പോഴും വിൽപ്പന ആരംഭിച്ചിട്ടില്ല. ഡിസംബർ 16നാണ് റിയൽമി സി67ന്റെ ആദ്യ വിൽപ്പന. ഇത് ഫോണിന്റെ ഏർലി സെയിലാണ്.
Also Read: iQoo 12 Sale: Hurry! കരുത്തനെ ഇതാ വിറ്റ് തുടങ്ങി, iQoo 12 വിലയും ഓഫറും…
റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ഫ്ലിപ്കാർട്ട് വഴിയോ ഓൺലൈനായി ഏർലി പർച്ചേസ് ചെയ്യാൻ സൌകര്യമുണ്ട്. ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഈ പ്രത്യേക വിൽപ്പന ആരംഭിക്കുക. എന്നാൽ രാജ്യത്തെ റീട്ടെയിൽ സ്റ്റോറുകളിൽ ഡിസംബർ 20 മുതലാണ് റിയൽമി C67 5G ലഭ്യമാകുക.