പുതിയ ബജറ്റ് ഫ്രെണ്ട്ലി 5G ഫോൺ Realme C65 പുറത്തിറങ്ങി. 10,000 രൂപ റേഞ്ചിൽ സൂപ്പർ ഫീച്ചറുകളോടെയാണ് റിയൽമി സി65 എത്തുന്നത്. മികച്ച ഡിസ്പ്ലേ, ബാറ്ററി, ഭേദപ്പെട്ട് ചിപ്സെറ്റ് എന്നിവയെല്ലാം ഫോണിലുണ്ട്. ഹൈ-പെർഫോമൻസ് ഫോണെന്ന് പറയാനാകില്ലെങ്കിലും, മൾട്ടി ടാസ്കിങ്ങിൽ മികച്ച ഡിവൈസാണിത്. ഫോണിന്റെ വിലയനുസരിച്ച് ഇതൊരു കുറവായി പറയാനാകില്ല.
ഏപ്രിൽ 26നാണ് റിയൽണി സി65 ലോഞ്ച് ചെയ്തത്. സാധാരണക്കാർക്ക് വാങ്ങാവുന്ന ബെസ്റ്റ് 5G Phone ലിസിറ്റിൽ ഇതിനെ കൂട്ടാം. ഫോണിന്റെ ആദ്യവിൽപ്പന 26-ന് തന്നെ നടന്നു. വൻ ഡിമാൻഡിൽ Realme C65 വിറ്റുപോയി. അടുത്ത സ്റ്റോക്കിലും മികച്ച ഓഫറുകളോടെ വിൽപ്പന നടത്തും.
ഡിസ്പ്ലേ: ഈ ലോ ബജറ്റ് ഫോണിന് 6.67 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. HD+ ഡിസ്‌പ്ലേയും 120Hz വരെ റീഫ്രെഷ് റേറ്റും റിയൽമി സ65-നുണ്ട്. 625nits പീക്ക് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ഫോണാണിത്.
പ്രോസസർ: ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് പായ്ക്ക് ചെയ്തിരിക്കുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിയിലും മികച്ച ഫോണാണ് റിയൽമി സി65. ഇതിന്റെ പ്രൈമറി ക്യാമറയ്ക്ക് 50MP സെൻസറുണ്ട്. f/1.8 അപ്പേർച്ചറാണ് ഈ മെയിൻ ക്യാമറയിലുള്ളത്. 2MP സെക്കൻഡറി സെൻസറും റിയൽമി ബജറ്റ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് 8 MP ക്യാമറയും ലഭിക്കുന്നതാണ്.
OS: ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ ആൻഡ്രോയിഡ് സെക്യൂരിറ്റി പാച്ചുകളുമുണ്ട്.
ബാറ്ററി: 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണിൽ 5,000mAh ബാറ്ററിയുണ്ട്. IP54 റേറ്റിങ്ങുള്ള ഫോണാണ് റിയൽമി C65.
3 വേരിയന്റുകളിലാണ് റിയൽമി സി65 പുറത്തിറങ്ങിയത്. 4GB + 64GB സ്റ്റോറേജുള്ള ഫോണിന് 10,499 രൂപ വില വരും. 4GB + 128GB റിയൽമി ഫോണിന്റെ വില 11,499 രൂപയാണ്. 6GB + 128GB വേരിയന്റിന് 12,499 രൂപയുമാണ് വില. ഫെതർ ഗ്രീൻ, ഗ്ലോവിംഗ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ വന്നിട്ടുള്ളത്.
റിയൽമി ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഫോൺ പർച്ചേസിന് ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ സ്റ്റോറുകളിലും വാങ്ങാം. നിലവിൽ ഫ്ലിപ്കാർട്ടിൽ നിന്ന് ഫോണുകൾ വിറ്റഴിച്ചു. എങ്കിലും ഉടനെ അടുത്ത സെയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. റിയൽമി C65-ന് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നു.