Realme ഏറ്റവും പുതിയതായി വിപണിയിലെത്തിക്കുന്നത് 10,000 രൂപയ്ക്കും താഴെയുള്ള ഫോണാണ്. Realme C65 5G എന്ന പുതിയ ബജറ്റ് ഫോണാണ് വരാനിരിക്കുന്നത്. വെറുതെ ഒരു ബജറ്റ് ഫോണായിരിക്കില്ല റിയൽമി C65. ഏറ്റവും വേഗതയേറിയ 5G സ്മാർട്ഫോണാണ് റിയൽമി കൊണ്ടുവരുന്നത്.
അടുത്തിടെയാണ് റിയൽമി പി1 സീരീസിൽ ഫോണുകൾ പുറത്തിറക്കിയിരുന്നു. സി സീരീസിലാണ് റിയൽമി പുതിയ ഫോണുകൾ അവതരിപ്പിക്കുക. സുഗമവും വേഗതയേറിയതുമായ 5ജി ഫോണുകളായിരിക്കും ഇവ.
6.67-ഇഞ്ച് IPS LCD സ്‌ക്രീനാണ് റിയൽമി സി സീരീസിലുണ്ടാകുക. ഇതിന് 625 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ടാകും. 120Hz റിഫ്രഷ് റേറ്റ് ആണ് റിയൽമി സി65ലുള്ളത്.
ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസറാണുള്ളത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണ് സി65ലുള്ളത്. ഫോണിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. 2എംപി സെൻസർ കൂടി പിൻക്യാമറയിൽ നൽകിയിട്ടുണ്ട്. എൽഇഡി ഫ്ലാഷ് ഫീച്ചറും ഈ ക്യാമറയിലുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് റിയൽമി സി65ൽ ഉൾപ്പെടുത്തിയേക്കുക.
IP54 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് റിയൽമി സി65ലുണ്ടാകുക. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് സി65ൽ കൊണ്ടുവരുന്നത്. 15W ചാർജിങ്ങിനെയാണ് റിയൽമി സി65ലുള്ളത്. ഫോണിനെ പവർഫുള്ളാക്കുന്നത് 5000mAh ബാറ്ററിയാണ്.
5G NA/NSA, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റി ഇതിലുണ്ടാകും. Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.1, GPS + GLONASS ഫീച്ചറുകളുമുണ്ട്. USB ടൈപ്പ്-സി ചാർജിങ്ങിനെയും കണക്റ്റിവിറ്റിയും ഫോണിലുണ്ടാകും. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
7.89 കനമായിരിക്കും റിയൽമിയുടെ സി സീരീസിലെ പുതിയ ഫോണിലുണ്ടാകുക. 190g ഭാരമാണ് റിയൽമി സി65 ഫോണിലുള്ളത്. 4GB, 6GB റാം ഓപ്ഷനുകളായിരിക്കും ഫോണിലുള്ളത്. 64GB, 128GB സ്റ്റോറേജുകളിലായിരിക്കും സി65 ഫോൺ എത്തുന്നത്.
ഓഫ്‌ലൈൻ സ്റ്റോറുകളിൽ റിയൽമി സി65 വാങ്ങാൻ ലഭിക്കും. ഫ്ലിപ്പ്കാർട്ടിലും realme.com ഓൺലൈനിലും ഫോൺ പർച്ചേസിന് ലഭ്യമാകും. റിയൽമി സി65 എന്ന് എത്തുമെന്ന് കമ്പനി ഉടനെ അറിയിക്കുന്നതായിരിക്കും. കുറഞ്ഞ ബജറ്റിൽ സ്മാർട്ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് റിയൽമി സി65 ലോഞ്ചിനായി കാത്തിരിക്കാം.