ഏറ്റവും വില കുറഞ്ഞ ബ്രാൻഡഡ് സ്മാർട്ഫോണുമായി Realme വീണ്ടും ഇന്ത്യയിൽ. 10,000 രൂപയിൽ താഴെ ബജറ്റിൽ Realme C63 പുറത്തിറങ്ങി. സാധാരണക്കാരന്റെ ആവശ്യങ്ങൾ അറിഞ്ഞ് നിർമിച്ച ഫോണാണിതെന്ന് പറയാം.
കാരണം Realme C63 ഫോണിൽ ഫാസ്റ്റ് ചാർജിങും കൂറ്റൻ ബാറ്ററിയുമുണ്ട്. അതുപോലെ 6.7 ഇഞ്ച് വലിപ്പമാണ് ഫോണിന്റെ സ്ക്രീനിനുള്ളത്. അടുത്തിടെ വിവോയിലും മറ്റും കണ്ട പോലെ ലെതർ ഫിനിഷാണ് റിയൽമിയിലുള്ളത്.
6.74-ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ റിയൽമി ഫോണിലുള്ളത്. ഇതിൽ 90Hz വരെ റീഫ്രെഷ് റേറ്റ് ലഭിക്കുന്നു. 450nits പീക്ക് ബ്രൈറ്റ്നെസ്സിനെ ഈ റിയൽമി ഫോൺ സപ്പോർട്ട് ചെയ്യുന്നു. 180Hz ടച്ച് സാംപ്ലിങ് റേറ്റാണ് റിയൽമി സി63-ൽ അവതരിപ്പിച്ചിട്ടുള്ളത്.
ഒക്ടാ കോർ യുണിസോക്ക് ടി 612 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. റിയൽമിയുടെ പുതിയ ബജറ്റ് ഫോൺ 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. എന്നാൽ ഫോണിനൊപ്പം നിങ്ങൾക്ക് ചാർജർ ലഭിക്കുന്നതല്ല.
ഡ്യുവൽ റിയർ ക്യാമറ ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണ് റിയൽമി C63. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ ആണ്. ഫോണിന്റെ രണ്ടാമത്തെ സെൻസർ എത്രയാണെന്നത് വ്യക്തമല്ല. ഇതിന് പുറമെ സെൽഫി പ്രേമികൾക്ക് 8 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയും ലഭിക്കുന്നതാണ്.
IP54 റേറ്റിങ്ങാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോൽ ലഭിക്കുന്നത്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിന് ഇത് സഹായിക്കുന്നു. റെയിൻ വാട്ടർ സ്മാർട്ട് ടച്ച് ടെക്നോളജി എടുത്തുപറയേണ്ട ഫീച്ചറാണ്. അതിനാൽ മഴക്കാലത്ത് സുഗമമായ ഉപയോഗം റിയൽമി ഉറപ്പാക്കുന്നു. അതുപോലെ ഇതിന്റെ ഡിസ്പ്ലേയ്ക്ക് എയർ ജെസ്ചർ ഫീച്ചറും നൽകിയിട്ടുണ്ട്.
Read More: ഫ്ലാഗ്ഷിപ്പ് ഫോൺ 49,999 രൂപയ്ക്ക് വാങ്ങിയാലോ! പുതിയ Motorola Edge 5G ആദ്യ വിൽപ്പന തുടങ്ങി
രണ്ട് ആകർഷക നിറങ്ങളിലാണ് റിയൽമി C63 പുറത്തിറക്കിയിട്ടുള്ളത്. ജേഡ് ഗ്രീൻ, ലെതർ ബ്ലൂ എന്നീ ഡിസൈനുകളിൽ ഫോൺ ലഭിക്കും. ബജറ്റ് ലിസ്റ്റിൽ മികച്ച ബാറ്ററിയും ചാർജിങ്ങുമുള്ള ഫോണാണ് റിയൽമി അവതരിപ്പിച്ചത്. അതുപോലെ ഈ ഫോണിൽ 4G കണക്റ്റിവിറ്റിയും ലഭ്യമായിരിക്കും. ഇതൊരു 5G ഫോണല്ല എന്നത് ശ്രദ്ധിക്കുക.
4GB+128GB സ്റ്റോറേജിലാണ് റിയൽമി സി63 ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിന് 8,999 രൂപ വിലവരും. ജൂലൈ 3 മുതലായിരിക്കും വിൽപ്പന ആരംഭിക്കുന്നത്. Realme.com, Flipkart എന്നിവയിലൂടെ നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ജൂലൈ 3 മുതൽ ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നു.