Realme C63: Rain വാട്ടർ സ്മാർട് ടച്ച് ഫീച്ചറുള്ള ബജറ്റ് ഫോണിന്റെ Sale ആരംഭിക്കുന്നു

Updated on 03-Jul-2024
HIGHLIGHTS

Realme C63 ആദ്യ വിൽപ്പന ആരംഭിക്കുന്നു

എൻട്രി ലെവൽ വിഭാഗത്തിലാണ് റിയൽമി C63 വന്നിരിക്കുന്നത്

ഇപ്പോഴത്തെ മിഡ് റേഞ്ച് ഫോണുകളിലുള്ള AI ഫീച്ചറുകളും റിയൽമിയിലുണ്ട്

ഈ വാരം വിപണിയിലെത്തിയ ബജറ്റ് ഫോണാണ് Realme C63. 8,999 രൂപയ്ക്കാണ് ഈ പവർഫുൾ ബജറ്റ് ഫോൺ കമ്പനി അവതരിപ്പിച്ചത്. 5000mAh ബാറ്ററിയും വയർഡ് ഫാസ്റ്റ് ചാർജിങ്ങുമുള്ള ഫോണാണിത്.

എയർ ജെസ്റ്റർ, റെയിൻ വാട്ടർ സ്‌മാർട്ട് ടച്ച് ഫീച്ചറുകളും ഇതിലുണ്ട്. അതിനാൽ സാധാരണക്കാരനും പ്രായം ചെന്നവർക്കും കൈകാര്യം ചെയ്യാവുന്ന മികച്ച ഫോണാണിത്. ആദ്യ വിൽപ്പന ജൂലൈ 3ന് ഉച്ചയ്ക്ക് ആരംഭിക്കുന്നു.

എന്തുകൊണ്ട് Realme C63!

എൻട്രി ലെവൽ വിഭാഗത്തിലാണ് റിയൽമി C63 വന്നിരിക്കുന്നത്. ഈ സ്‌മാർട്ട്‌ഫോണിൽ വീഗൻ ലെതർ ഡിസൈനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴത്തെ മിഡ് റേഞ്ച് ഫോണുകളിലുള്ള AI ഫീച്ചറുകളും റിയൽമിയിലുണ്ട്. ഫോണിന് 8000 രൂപ റേഞ്ചിലാണ് വിലയിട്ടിരിക്കുന്നതെന്നും മറ്റൊരു പ്രത്യേകതയാണ്.

#Realme C63

Realme C63 സ്പെസിഫിക്കേഷൻ

6.74-ഇഞ്ച് വലിപ്പമുള്ള HD+ സ്‌ക്രീനാണ് ഈ റിയൽമി ഫോണിലുള്ളത്. 90Hz റീഫ്രെഷ് റേറ്റും ഇതിന് ലഭിക്കുന്നു. 50 മെഗാപിക്സലാണ് റിയൽമി C63-യുടെ പ്രൈമറി ക്യാമറ. ഇതിന് 8-മെഗാപിക്‌സൽ സെൽഫി ഷൂട്ടറും വരുന്നുണ്ട്.

സ്‌ക്രീനിൽ സ്പർശിക്കാതെ ഫോൺ പ്രവർത്തിപ്പിക്കുന്നതിന് എയർ ജെസ്‌ചർ ഫീച്ചറുണ്ട്. നനഞ്ഞ കൈ കൊണ്ട് സ്‌ക്രീൻ ഉപയോഗിക്കാനും ഇതിൽ സംവിധാനമുണ്ട്. റിയൽമി ഇതിനായി റെയിൻവാട്ടർ സ്മാർട്ട് ടച്ച് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു.

45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റ ചാർജിൽ ഒരു മണിക്കൂർ വരെ നിങ്ങൾക്ക് ടോക്ക് ടൈം ലഭിക്കുന്നു.

Read More: New Phones in July: ലോഞ്ചിന് കാത്തിരിക്കുന്നത് CMF, Samsung ഫോൾഡ്, ഫ്ലിപ് ഫോണുകൾ…

ഫോണിൽ ഒക്ടാ-കോർ Unisoc T612 ചിപ്‌സെറ്റ് ഘടിപ്പിച്ചിരിക്കുന്നു. മാലി G57 GPU-വുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. 4GB RAM, 128GB ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ഫോണിലുണ്ട്. IP54-റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് റിയൽമി സി63. ഇതൊരു 4G ഫോണാണെന്നത് ശ്രദ്ധിക്കുക.

വിലയും വിൽപ്പനയും

4GB + 128GB സ്റ്റോറേജുള്ള സ്മാർട്ഫോണാണ് റിയൽമി C63. ജൂലൈ 3-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആദ്യ സെയിൽ ആരംഭിക്കുന്നത്. ഇതിന് 8,999 രൂപയാണ് വില വരുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ വെബ്സൈറ്റിലൂടെ ഫോൺ പർച്ചേസ് ചെയ്യാം. കൂടാതെ റിയൽമിയുടെ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനയുണ്ടാകും. ഫ്ലിപ്കാർട്ട് ലിങ്ക്, ഉച്ചയ്ക്ക് 12 മണി മുതൽ പർച്ചേസ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :