Realme C63 5G: 5000mAh ബാറ്ററി എൻട്രി ലെവൽ 5G ഫോൺ First സെയിൽ തുടങ്ങി

Realme C63 5G: 5000mAh ബാറ്ററി എൻട്രി ലെവൽ 5G ഫോൺ First സെയിൽ തുടങ്ങി
HIGHLIGHTS

Realme C63 5G ആദ്യ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു

4GB, 6GB, 8GB റാം ഓപ്ഷനുകളാണ് റിയൽമിയ്ക്കുള്ളത്

മൂന്ന് ഫോണുകളും ആദ്യ സെയിലിൽ കിഴിവിൽ വിൽക്കുന്നു

എൻട്രി ലെവൽ സ്മാർട്ട്‌ഫോണിലെ പുതിയ താരമാണ് Realme C63 5G. 10,000 രൂപയ്ക്കും താഴെ വിലയാകുന്ന സ്മാർട്ഫോണുകളാണിവ. ഇപ്പോഴിത റിയൽമി C63 5G First Sale ആരംഭിക്കുന്നു.

Realme C63 5G വില

4GB+128GB സ്റ്റോറേജുമുള്ള ബേസിക് സ്റ്റോറേജുള്ള ഫോൺ 10,000 രൂപയ്ക്ക് താഴെ വിലയാകും. ഈ സ്മാർട്ഫോണിന് 9,999 രൂപയാണ് വില വരുന്നത്. 6GB റാമും 128GB സ്റ്റോറേജും വരുന്ന ഫോണിന് 10,999 രൂപയാകും. മൂന്നാമത്തെ സ്റ്റോറേജ് 8GB റാമും + 128GB സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് 11,999 രൂപയാണ് വില. ഫോണിന് ആദ്യ സെയിലിൽ ആകർഷകമായ ഓഫറുകളുണ്ട്. ഇതിന് മുമ്പ് റിയൽമി സി63 സ്പെസിഫിക്കേഷൻ നോക്കാം.

Realme C63 5G സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് റിയൽമി ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രഷ് റേറ്റ് ലഭിക്കുന്നു. 625nits പീക്ക് ബ്രൈറ്റ്നെസ് റിയൽമി സി63 ഡിസ്പ്ലേയ്ക്ക് ലഭിക്കും.

ഫോൺ രണ്ട് കളർ വേരിയന്റുകളിലാണ് വിപണിയിൽ എത്തിച്ചത്. സ്റ്റാറി ഗോൾഡ്, ഫോറസ്റ്റ് ഗ്രീൻ എന്നീ നിറങ്ങളിൽ സ്മാർട്ഫോൺ വാങ്ങാം. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 10W ചാർജിംഗിനെ റിയൽമി സി63 ഫോൺ സപ്പോർട്ട് ചെയ്യുന്നു. 5,000mAH ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. റിയൽമി സി63 ടൈപ്പ്-സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

realme c63 5g first sale started entry level 5g phone with 5000mah battery colors

4GB, 6GB, 8GB റാം ഓപ്ഷനുകളാണ് റിയൽമിയ്ക്കുള്ളത്. 128GB ഇന്റേണൽ സ്റ്റോറേജുള്ള ഫോണുകളാണിവ. ഫോണിൽ റിയൽമി യുഐ 5.0 ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 14 ഒഎസ്സാണുള്ളത്.

Read More: Water Geysers Offers: ചൂടുവെള്ളം തിളപ്പിച്ച് കഷ്ടപ്പെടേണ്ട, 50 ശതമാനം Discount റേറ്റിൽ ഹീറ്ററുകൾ വാങ്ങാം

32 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് റിയൽമി ബജറ്റ് ഫോണിലുള്ളത്. ഇതിന് 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്. ഈ സ്മാർട്ഫോണിന് IP54 റേറ്റിങ്ങാണുള്ളത്. പൊടി, ജല പ്രതിരോധത്തിന് ഇത് ഗുണകരമായ ഫീച്ചറാണ്.

realme c63 5g first sale started entry level 5g phone with 5000mah battery ip54 rating

ആദ്യ സെയിലും ഓഫറുകളും

ഫ്ലിപ്കാർട്ടിലാണ് റിയൽമി 5G ഫോണിന്റെ സെയിൽ നടക്കുന്നത്.
4GB+128GB: 9,999 രൂപ (വാങ്ങാനുള്ള ലിങ്ക്)
6GB+128GB: 10,999 രൂപ (വാങ്ങാനുള്ള ലിങ്ക്)
8GB+128GB: 11,999 രൂപ (വാങ്ങാനുള്ള ലിങ്ക്)

റിയൽമിയുടെ ഹോം വെബ്‌സൈറ്റിലൂടെയും നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം. 1,000 രൂപയുടെ ബാങ്ക് ഓഫറുകൾ ഫോണുകൾക്ക് ലഭിക്കുന്നു. ഇത് റിയൽമി സി63-യുടെ എല്ലാ വേരിയന്റുകൾക്കും ഈ കിഴിവ് ലഭിക്കും. ഇങ്ങനെ ആദ്യ സെയിലിൽ 8,999 രൂപ മുതൽ ഫോൺ വാങ്ങാം. ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo