Realme C51 Launched: 50MP ക്യാമറയുമായി റിയൽമി സി51 എത്തി

Realme C51 Launched: 50MP ക്യാമറയുമായി റിയൽമി സി51 എത്തി
HIGHLIGHTS

സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ ഫോൺ അ‌വതരിപ്പിച്ച് റിയൽമി

റിയൽമി സി51 എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്

8999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില

സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ ഫോൺ അ‌വതരിപ്പിച്ച് റിയൽമി. റിയൽമി സി51 എന്ന് പേരിട്ടിരിക്കുന്ന ഫോൺ റിയൽമിയുടെ C55, C53 എന്നീ സീരിസിൽ വരുന്നതാണ്. 8999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ബാങ്ക് ഓഫർ ലഭ്യമായതിനാൽ ഇതിലും കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അ‌വസരമുണ്ട്. റിയൽമി സി51 എന്ന ഫോണിന്റെ ഫീച്ചറുകൾ പരിചയപ്പെടാം 

Realme C51 ഡിസ്പ്ലേ 

1600 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 560 nits വരെയുള്ള പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഈ റിയൽമി ഫോണിലുണ്ട്.

Realme C51 പ്രോസസ്സർ 

മാലി-ജി 57 ജിപിയു ഉള്ള യൂണിസോക് T612 ഒക്ടാ-കോർ 12nm പ്രോസസറാണ് റിയൽമി ഈ ഫോണിൽ നൽകിയിരിക്കുന്നത്. 4GB LPDDR4X റാമും 64GB ഇന്റേണൽ സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു. 4ജിബി വെർച്വൽ റാം പിന്തുണ കമ്പനി ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. 64 ജിബി ഇന്റേണൽ സ്റ്റോറേജേ നൽകിയിട്ടുള്ളൂ എങ്കിലും മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാൻ ഓപ്ഷനുണ്ട്. 

Realme C51 ഒഎസ് 

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ ടി പതിപ്പിലാണ് പ്രവർത്തനം. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, താഴെ പോർട്ടഡ് സ്പീക്കർ എന്നിവയൊക്കെ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

Realme C51 ക്യാമറ 

f/1.8 അപ്പേർച്ചറും LED ഫ്ലാഷും ഉള്ള 50MP പിൻ ക്യാമറയും ഒരു സെക്കൻഡറി ഡെപ്ത് സെൻസറും ഈ ഫോണിലുണ്ട്. ഇതിൽ 50എംപി മെയിൻ ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതയായി ഉയർത്തിക്കാട്ടപ്പെടുന്നത്. ഈ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിനൊപ്പം 5MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

Realme C51 ബാറ്ററിയും മറ്റു ഫീച്ചറുകളും 

33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് റിയൽമി സി51 ന്റെ ഊർജസ്രോതസ്. Wi-Fi 802.11ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ​ടൈപ്പ്- സി എന്നിവയൊക്കെയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. ഇതൊരു 4ജി ഫോൺ ആണ്.

Realme C51 വിലയും ലഭ്യതയും 

മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് നിറങ്ങളിൽ വിൽപ്പനയ്ക്ക് എത്തും. റിയൽമി സി 51ന്റെ 4GBറാം + 64GB സ്റ്റോറേജ് പതിപ്പിന് 8,999 രൂപയാണ് ഇന്ത്യയിൽ വില. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ് എന്നിവ വഴി സെപ്റ്റംബർ 4ന് ​വൈകിട്ട് 6 മുതൽ വിൽപ്പയ്ക്ക് ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ബാങ്ക് ഓഫറും ഈ ഫോണിന് ഉറപ്പാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് അ‌ക്കൗണ്ട് ഉടമകൾക്ക് 500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക.

Digit.in
Logo
Digit.in
Logo