വിലയിൽ ഞെട്ടിച്ചു ;റിയൽമി C33 ഫോണുകൾ 8999 രൂപയ്ക്ക് പുറത്തിറക്കി
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
Realme C33 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്
റിയൽമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme C33 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ വളരെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് .ആദ്യ സെയിലിലൂടെ ഈ സ്മാർട്ട് ഫോണുകൾ 8999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Realme C33
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Unisoc T612 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .50 മെഗാപിക്സൽ + 0.3 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .11999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.എന്നാൽ ആദ്യ സെയിലിൽ 8999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .