വീണ്ടും ബഡ്ജറ്റ് ഫോണുകളുമായി റിയൽമി C30S ഇന്ന് എത്തും

Updated on 14-Sep-2022
HIGHLIGHTS

വീണ്ടും ബഡ്ജറ്റ് ഫോണുകളുമായി റിയൽമി C30S ഇന്ന് എത്തും

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കും

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .Realme C30s എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരിക്കും ഇത് .നിലവിൽ ഇന്ത്യൻ വിപണിയിൽ റിയൽമി C30 എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇതും .അതുകൊണ്ടു തന്നെ Realme C30s ഫോണുകളും ഇതേ ബഡ്ജറ്റിൽ പ്രതീഷിക്കാം .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കും .

REALME C30 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Unisoc T612 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

അതുപോലെ തന്നെ Android 11 (Go edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 3 ജിബിയുടെ റാം അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് ..വില നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 7499 രൂപയും 3 ജിബിയുടെ റാം വേരിയന്റുകൾക്ക് 8299 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :