അതിശയിപ്പിക്കുന്ന വില !!റിയൽമി C21Y ഫോണുകൾ പുറത്തിറക്കി
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കി
Realme C21Y ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
ലോക വിപണിയിൽ ഇതാ റിയൽമിയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .റിയൽമിയുടെ സി 21y എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mah ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
റിയൽമിയുടെ C21Y സ്മാർട്ട് ഫോണുകൾ
6.5 ഇഞ്ചിന്റെ HD+ LCD (waterdrop-style notch) ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ octa-core ന്റെ Unisoc T610 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .Android 10 ( Realme UI)ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് Realme C21Y എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് വലിയ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് VDN 3,240,000 (roughly Rs. 10,500) കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 3,710,000 (ഏകദേശം Rs. 12,000)രൂപയും ആണ് വില വരുന്നത് .