13MP + 2MP ക്യാമറയിൽ റിയൽമി C1 ഇപ്പോൾ 7499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും

Updated on 10-Dec-2018
HIGHLIGHTS

കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ

 

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ റിയൽമി പുറത്തിറക്കിയിരിക്കുന്ന സി 1 എന്ന സ്മാർട്ട് ഫോൺ നോക്കാവുന്നതാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സെയിൽ ആരംഭിച്ചിരിക്കുന്നു .ഈ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരുന്നപ്പോൾ ഇതിന്റെ വില വന്നിരുന്നത് 6999 രൂപയായിരുന്നു .എന്നാൽ ഈ സ്മാർട്ട് ഫോണിന് ആവശ്യക്കാർ വർദ്ധിച്ചപ്പോൾ 7999 രൂപയാക്കി വർദ്ധിപ്പിച്ചു .എന്നാൽ ഇപ്പോൾ ഇതിന്റെ വില ഫ്ലിപ്പ്കാർട്ടിൽ 7499 രൂപയാണ് .ബഡ്ജറ്റ് റെയിഞ്ചിൽ Notch സ്‌ക്രീനിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന മോഡലാണിത് .

6.2 ഇഞ്ചിന്റെ വലിയ Notch സ്ക്രീൻ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെറ പ്രവർത്തനം .2 ജിബിയുടെ റാം ഉള്ളതുകൊണ്ട് ഒരു ആവറേജ് പെർഫോമൻസ് മാത്രം പ്രതീക്ഷിച്ചാൽ മതി .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ മോഡലുകൾക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയിൽ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് .4230mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7499 രൂപയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ വിലവരുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :