[Exclusive] ആദ്യത്തെ Helio G96 പ്രോസ്സസറുകളിൽ റിയൽമി 8ഐ എത്തുന്നു ,ലീക്ക് സൂചിപ്പിക്കുന്നു
ഇന്ത്യൻ വിപണിയിൽ ഇതാ റിയൽമിയുടെ Realme 8i എന്ന സ്മാർട്ട് ഫോണുകൾ ഉടൻ എത്തുന്നു
Helio G96 പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത്
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAh ബാറ്ററി ലൈഫും ലഭിക്കുന്നു
ഇന്ത്യൻ വിപണിയിൽ ഇതാ റിയൽമിയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .റിയൽമി 8ഐ എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Helio G96 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുന്നത് .Helio G96 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോണുകൾ കൂടിയാണ് റിയൽമിയുടെ 8ഐ സ്മാർട്ട് ഫോണുകൾ .ലീക്ക് ആയ റെൻഡറുകൾ നോക്കാം .
REALME 8I LEAKED RENDERS
REALME 8I LEAKED SPECIFICATIONS
ഡിസ്‌പ്ലേയുടെ ലീക്ക് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.59 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G96 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .അങ്ങനെ എത്തുകയാണെങ്കിൽ Helio G96 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോണുകൾ കൂടിയാണ് റിയൽമിയുടെ 8ഐ സ്മാർട്ട് ഫോണുകൾ .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റെൻഡറുകൾ സൂചിപ്പിക്കുന്നത് .
റെൻഡറുകൾ പ്രകാരം 50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ടാകും .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .
Hi everyone! I hope you all doing good!