108എംപി ക്യാമറയിൽ റിയൽമി 8 സീരിയസ്സ് മാർച്ച് 25നു എത്തുന്നു

Updated on 10-Mar-2021
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Realme 8 സീരിയസുകളാണ് ഇത്തരത്തിൽ മാർച്ച് 25 ഇന്ത്യൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .റിയൽമിയുടെ 8 സീരിയസ്സ് സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ ഒക്കെ തന്നെ ഇപ്പോൾ റിയൽമിയുടെ CEO മാധവിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 25നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും എന്നാണ് സൂചനകൾ .

അത്തരത്തിൽ മനസിലാകുന്നത് ഈ റിയൽമി 8 സീരിയസ്സ് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകളും ഉണ്ടാകും എന്നാണ് .റിയൽമിയുടെ 8 കൂടാതെ റിയൽമിയുടെ 8 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത് .എന്നാൽ റിയൽമിയുടെ 8 പ്രൊ ഫോണുകളിലാകും 108 മെഗാപിക്സൽ ക്യാമറകൾ ഉണ്ടാകുക .

പിക്ക്ച്ചറുകൾ സൂചിപ്പിക്കുന്നത് 108 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ തന്നെയാകും എന്നാണ് .അതുപോലെ തന്നെ റിയൽമിയുടെ 8 സീരിയസ്സ് ഫോണുകൾ 8 ജിബിയുടെ റാം വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കും എന്നാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ഓപ്പറേറ്റിങ് സിസ്റ്റം തന്നെയായിരിക്കും ഈ ഫോണുകൾക്കും ഉണ്ടാകുക .

https://twitter.com/MadhavSheth1/status/1366689282560172033?ref_src=twsrc%5Etfw

ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ 5ജി കണക്ടിവിറ്റി .5ജി സപ്പോർട്ടിൽ റിയൽമിയുടെ 8 പ്രൊ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപ്പോലെ തന്നെ 65W ഫാസ്റ്റ് ചാർജിംഗും ഈ പുതിയ സീരിയസ്സുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .MediaTek Dimensity 720 പ്രോസ്സസറുകളും ഈ ഫോണുകളിൽ പ്രതീക്ഷിയ്ക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :