108എംപി ക്യാമറ കൊമ്പൻ ;ഇതാ 17999 രൂപയുടെ റിയൽമി 8 പ്രൊ സെയിൽ ആരംഭിച്ചു
റിയൽമിയുടെ 8 പ്രൊ ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു
108 മെഗാപിക്സൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്
ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme 8 Pro, Realme 8 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ രണ്ടു ഫോണുകൾ കൂടിയാണിത് .അതിൽ എടുത്തു പറയേണ്ടത് റിയൽമി 8 പ്രൊയുടെ 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .റിയൽമിയുടെ 8 പ്രൊ ഫോണുകൾ ഇപ്പോൾ തന്നെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme 8 Pro, Realme 8 ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .
Realme 8 പ്രൊ -സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 720G ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 108 മെഗാപിക്സൽ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് 17999 രൂപയാണ് .
Realme 8 -സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .14999 രൂപയാണ് ഇതിന്റെ ആരംഭ വില .