മൂന്നു സ്മാർട്ട് ഫോണുകൾ ;റിയൽമി 2 Vs ഷവോമി റെഡ്മി 6 പ്രൊ Vs അസൂസ് സെൻഫോൺ മാക്സ് പ്രൊ M1

മൂന്നു സ്മാർട്ട് ഫോണുകൾ ;റിയൽമി 2 Vs ഷവോമി റെഡ്മി 6 പ്രൊ Vs അസൂസ് സെൻഫോൺ മാക്സ് പ്രൊ M1
HIGHLIGHTS

മൂന്നു സ്മാർട്ട് ഫോണുകളും ഒരു താരതമ്മ്യം

ഇപ്പോൾ 10000 രൂപയുടെ ബഡ്ജറ്റിൽ വാങ്ങിക്കാവുന്ന മൂന്ന് സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ റെഡ്മി 6 പ്രൊ ,ഒപ്പോ പുതിയതായി പുറത്തിറക്കിയ റിയൽമി 2 എന്ന മോഡൽ കൂടാതെ അസൂസിന്റെ ഈ വർഷം തന്നെ പുറത്തിറങ്ങിയ സെൻഫോൺ മാക്സ് പ്രൊ എം 1 എന്ന മോഡലും .ഇതിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ മൂന്നു ഫോണിനും അതിന്റെതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട് .

അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില .

റെഡ്മി 6 പ്രൊ 

5.84 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2280×1080 പിക്സൽ റെസലൂഷൻ ആണുള്ളത് .12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

Particulars Realme 2 Redmi 6 Pro
Display Size 6.2-inch 5.84-inch
Display Resolution 1520×720 2280×1080
Rear Camera 13MP+2MP 12MP+5MP
Front Camera 8MP 5MP
Built-in Storage 32GB/64GB 32GB/64GB
RAM 3GB/4GB 3GB/4GB
CPU Snapdragon 450 Snapdragon 625
Battery 4230mAh 4000mAh

റിയൽ മി 2 

6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 8990 രൂപമുതൽ ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo