റിയൽമി ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത ;ആൻഡ്രോയിഡ് പൈ എത്തുന്നു
ഈ വർഷം വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച ഒരു സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റീൽമിയുടെ 2 പ്രൊ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വെച്ച് പുതിയ കുറച്ചു അപ്പ്‌ഡേഷനുകൾ 2019 ൽ ഈ മോഡലുകൾക്ക് ലഭിക്കും .അതിൽ എടുത്തുപറയേണ്ടത് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ആണ് ഇനി ഉടൻ ലഭിക്കുന്നത് .കൂടാതെ റീൽമി 2 പ്രൊ ഉപഭോതാക്കൾക്ക് സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ് ലഭിക്കുന്നതാണ് .അതുപോലെതന്നെ bootloaderഅൺലോക്ക് ഉടൻ ലഭിക്കുന്നതാണ് .2019 ന്റെ ആദ്യം തന്നെ ഇത് പ്രതീക്ഷിക്കാം .
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജിബിയുടെ റാം കൂടാതെ Snapdragon 660 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളോടെ വാങ്ങിക്കാവുന്നതാണ് .