Realme 14 Pro, Realme 14 Pro Plus ഫോണുകൾ ഇതാ ഇന്ത്യയിലേക്ക്. മാസങ്ങൾക്ക് മുമ്പാണ് റിയൽമി തങ്ങളുടെ മുൻനിര റിയൽമി ജിടി 7 പ്രോ പുറത്തിറക്കിയത്. ഇപ്പോഴിതാ പ്രീമിയം സെഗ്മെന്റിലേക്ക് റിയൽമി 14 പ്രോ സീരീസ് പുറത്തിറക്കുന്നു. അതും പാനലിന് നിറം മാറുന്ന സ്മാർട്ഫോണുകളിലൂടെ പുതിയ ടെക്നോളജിയാണ് ഇതിൽ അവതരിപ്പിക്കുന്നത്.
ജനുവരി 15-ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് റിയൽമി 14 പ്രോയുടെ ലോഞ്ച്. കരുത്തുറ്റ Snapdragon 7s Gen 3 പ്രോസസറായിരിക്കും ഇതിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിൽ ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണുകൾ സൂര്യപ്രകാശവും തിളക്കവും ഏൽക്കുമ്പോൾ നിറം മാറും.
6.83 ഇഞ്ച് വലിപ്പമാണ് റിയൽണി 14 പ്രോയിലുള്ളത്. ഇതിന് ഫുൾ HD+ AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റുമായിരിക്കും ഉണ്ടാകുക. 3840Hz PWM ഡിമ്മിങ്ങും ഇതിന്റെ സ്ക്രീനിനുമുണ്ടാകും.
50MP പ്രൈമറി ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ക്യാമറ യൂണിറ്റായിരിക്കും ഫോണിലുണ്ടാകുക.
റിയൽമിയുടെ ഈ പ്ലസ് വേരിയന്റിന് 1.5K റെസല്യൂഷനും സ്ലിം ബെസലുകളുമുള്ള ക്വാഡ്-കർവ് ഡിസൈനുമായിരിക്കും ഉണ്ടാകുക. ഇതിലും റിയൽമി 14 പ്രോയിലെ പോലെ സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണുള്ളത്.
ഫോണിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ടാകും. ഇതിൽ 6,000mAh ബാറ്ററിയായിരിക്കും പായ്ക്ക് ചെയ്തിരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. റിയൽമി 14 പ്രോ പ്ലസ്സിൽ 50MP+8MP+50MP ക്യാമറയായിരിക്കും നൽകുന്നത്. പ്രോയിലും പ്രോ പ്ലസ്സിലും 32MP ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: 32MP സെൽഫി ക്യാമറ Motorola Edge ഫോണിന് മെഗാ ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകളൊന്നും വേണ്ട!
കഴിഞ്ഞ വർഷത്തെ വിലയുമായി നോക്കുകയാണെങ്കിൽ, ചില വില വിവരങ്ങൾ ലഭിക്കുന്നുണ്ട്. റിയൽമി 14 Pro ഫോണിന് 26,999 രൂപയായിരിക്കും വിലയാകുക. റിയൽമി 14 പ്രോ പ്ലസ്സിന് 32,999 രൂപയുമായിരിക്കും വില വരുന്നത്. എന്തായാലും വിലയെ കുറിച്ച് വ്യക്തമായി ലോഞ്ചിന് ശേഷം അറിയാനാകും.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.