Relame തങ്ങളുടെ Realme 14 Pro സീരീസ് പുറത്തിറക്കി. Realme 14 Pro+ 5G, Realme 14 Pro 5G എന്നിവയാണ് സീരീസിലുള്ളത്. കഴിഞ്ഞ വർഷം ഇറങ്ങിയ റിയൽമി 13 പ്രോയുടെ അതേ ഗുണനിലവാരം ഈ ഫോണുകളിലുമുണ്ട്. പോരാഞ്ഞിട്ട് ആദ്യമായി നിറം മാറുന്ന പിൻ പാനലും റിയൽമി അവതരിപ്പിച്ചിരിക്കുകയാണ്.
നോർഡിക് ഡിസൈൻ സ്റ്റുഡിയോ വലേർ ഡിസൈനർമാർക്കൊപ്പം വികസിപ്പിച്ചെടുത്ത ഫോണാണിത്. ഇങ്ങനെ നിർമിക്കുന്ന ലോകത്തിലെ ആദ്യത്തെ കോൾഡ് സെൻസിറ്റീവ് കളർ ചേഞ്ചിങ് ഫോൺ കൂടിയാണിത്. 24,999 രൂപയിലാണ് ഫോണുകൾക്ക് വില ആരംഭിക്കുന്നത്.
തണുപ്പിലും സൂര്യപ്രകാശത്തിലുമെല്ലാം നിറം മാറുന്ന ഫോണെന്നാണ് റിയൽമി പറഞ്ഞിരിക്കുന്നത്. ഇരുട്ടിൽ മികവുറ്റ ഫോട്ടോഗ്രാഫിയ്ക്കായി ഇതിൽ ട്രിപ്പിൾ ഫ്ലാഷ് സംവിധാനമുണ്ട്. കൂടുതൽ പരിസ്ഥിതി സൗഹൃദമായാണ് ഫോണുകൾ നിർമിച്ചിട്ടുള്ളതും.
പേൾ വൈറ്റ്, ഗ്രേ കളറുകളിലാണ് സീരീസ് വരുന്നത്. 16 ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയിൽ പേൾ വൈറ്റ് ഫോൺ നീല നിറത്തിലേക്ക് മാറുമെന്നാണ് റിപ്പോർട്ട്. താപനില കൂടുമ്പോൾ തിരിച്ചും നിറം മാറും.
Realme 14 Pro+ 5G ഫോണിലുള്ളത് 6.83 ഇഞ്ച് AMOLED ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയാണ്. ഇതിന് 120 Hz റിഫ്രഷ് റേറ്റുമുണ്ട്. ഫോണിന്റെ സ്ക്രീനിന് 1,500 nits പീക്ക് ആണ് ബ്രൈറ്റ്നെസ്. ഇതിന് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0-ൽ ഫോൺ പ്രവർത്തിക്കുന്നു.
റിയൽമി 14 Pro+ 5G ഫോണിൽ 80W ചാർജിങ് സ്പീഡുണ്ട്. ഈ ചാർജർ ഫോണിനൊപ്പം റിയൽമി തരുന്നു. ഇതിൽ 6,000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
50MP പ്രൈമറി ക്യാമറയും റിയൽമി 14 പ്രോ പ്ലസ്സിലുണ്ട്. ഇത് സോണി IMX896 സെൻസറാണ്. കൂടാതെ 50 MP Sony IMX882 ടെലിഫോട്ടോ ലെൻസ് കൊടുത്തിരിക്കുന്നു. ഇതിന് പുറമെ 8 MP അൾട്രാവൈഡ് ലെൻസും കൂടി ചേർന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ. ഈ സ്മാർട്ഫോണിൽ 32MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
Also Read: വരുന്ന Samsung Galaxy S25 Ultra ഇപ്പോഴത്തെ ഗാലക്സി S24 അൾട്രായെ തകർക്കുമോ? പ്രധാന വ്യത്യാസങ്ങൾ
പൊടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാൽ ഫോണിൽ IP66 റേറ്റിങ്ങുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP68, IP69 റേറ്റിങ്ങും വരുന്നു. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.
വില: 8GB+128GB: 29999 രൂപ, 8GB+256GB: 31999 രൂപ, 12GB+256GB: 34999 രൂപ.
6.77 ഇഞ്ച് ഡിസ്‌പ്ലേയാണ് പ്രോ മോഡലിലുള്ളത്. ഇതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 4,500 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമാണുള്ളത്. 6,000 mAh ബാറ്ററിയുള്ള സ്മാർട്ഫോണാണിത്. റിയൽമി 14 പ്രോയ്ക്കൊപ്പം 45W ചാർജറും കൊടുത്തിരിക്കുന്നു.
റിയൽമി 14 പ്രോ ഫോണിന്റെ ക്യാമറയും ട്രിപ്പിൾ റിയർ സെൻസറിലാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും, 13MP അൾട്രാവൈഡ് ലെൻസുമുണ്ട്. കൂടാതെ 2MP മാക്രോ സെൻസർ കൂടി ഫോണിൽ ഉൾപ്പെടുന്നു. സെൽഫി വീഡിയോ കോളുകൾക്കായി ഫോണിൽ 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഇതിലെ പ്രോസസർ മീഡിയാടെക് Dimensity 7300 എനർജി ചിപ്‌സെറ്റാണ്. പ്രോ പ്ലസിലെ പോലെ ഇതിലും ആൻഡ്രോയിഡ് 15 റിയൽമി UI ആണ് ഒഎസ് വരുന്നത്. ഈ ഫോണിന് IP66, IP68, IP69 റേറ്റിങ്ങാണുള്ളത്.
വില: രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണുകളുള്ളത്. 8 GB/128 GB വേരിയന്റ് നിങ്ങൾക്ക് 24,999 രൂപയ്ക്ക് കിട്ടും. 8 GB/256 GB ഫോണിന് വില 26,999 രൂപയാണ്.
രണ്ട് മോഡലുകളും റിയൽമിയുടെ ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ലഭിക്കുന്നതാണ്. കൂടാതെ നിങ്ങൾക്ക് റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ വാങ്ങാം. ജനുവരി 23 മുതലാണ് പ്രോ പ്ലസിന്റെ വിൽപ്പന ആരംഭിക്കുക. റിയൽമി 14 പ്രോ ജനുവരി 16 ഉച്ചയ്ക്ക് 1 മണി മുതൽ വിൽപ്പന തുടങ്ങി. റിയൽമി 14 പ്രോ വാങ്ങാനുള്ള ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.