Realme 13 Pro Launch ദിവസം 4 മണിക്കൂർ First Sale! ബാങ്ക് Discount, ഇഎംഐ ഓഫറുകളും..

Realme 13 Pro Launch ദിവസം 4 മണിക്കൂർ First Sale! ബാങ്ക് Discount, ഇഎംഐ ഓഫറുകളും..
HIGHLIGHTS

ലോഞ്ച് ദിവസം തന്നെ Realme 13 Pro-യ്ക്ക് ലിമിറ്റഡ് സെയിലും

ഏകദേശം 26,000 രൂപ മുതൽ 28,000 രൂപ വിലയായിരിക്കും ഫോണിന്

ജൂലൈ 30-ന് 4 മണിക്കൂർ നീണ്ട ആദ്യ വിൽപ്പന ഉണ്ടാകും

Realme 13 Pro ലോഞ്ചിന് പിന്നാലെ 4 മണിക്കൂർ വിൽപ്പനയും. ജൂലൈ 30-ന് ഇന്ത്യയിൽ റിയൽമി സ്മാർട്ഫോൺ ലോഞ്ച് ചെയ്യും. മിഡ് റേഞ്ച് ബജറ്റിലാണ് റിയൽമി 13 പ്രോ എത്തുന്നത്.

ഏകദേശം 26,000 രൂപ മുതൽ 28,000 രൂപ വിലയായിരിക്കും ഫോണിന്. റിയൽമി 13 പ്രോയ്ക്ക് ലോഞ്ച് ദിവസം തന്നെ ലിമിറ്റഡ് സെയിലും ഉണ്ടാകുമെന്നാണ് പുതിയ വാർത്ത.

Realme 13 Pro പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

റിയൽമി 13 Pro 144Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണായിരിക്കും. 50MP Sony LYT-701 പ്രൈമറി ക്യാമറയായിരിക്കും ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen1 ചിപ്‌സെറ്റ് ഇതിൽ റിയൽമി അവതരിപ്പിച്ചേക്കും.

realme 13 pro launch

1080 x 2412 പിക്സൽ റെസല്യൂഷനായിരിക്കും റിയൽമിയിലുള്ളത്. ഇതിൽ 393 ppi പിക്സൽ സാന്ദ്രതയുള്ള സ്ക്രീനായിരിക്കും ഉള്ളത്. 6.74 ഇഞ്ച് AMOLED സ്ക്രീനാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 100 ശതമാനം DCI-P3 കളർ ഗാമറ്റ് ടെക്നോളജി സ്മാർട്ഫോണിലുണ്ടാകും.

3160Hz PWM ഡിമ്മിങ് ഫോണിന് ബ്രൈറ്റ്നെസ്സുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 360 ഹെർട്‌സ് ടച്ച് സാമ്പിൾ റേറ്റായിരിക്കും സ്ക്രീനിലുള്ളത്.

റിയൽമി 13 പ്രോയിൽ ആൻഡ്രോയിഡ് v14 ആയിരിക്കും പ്രവർത്തിക്കുന്നത്. ഇത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ഫോണായിരിക്കും. 120fps-ൽ 1080p വീഡിയോ റെക്കോർഡിങ് കപ്പാസിറ്റി ക്യാമറയ്ക്കുണ്ടാകും. 50MP, 50MP, 32MP സെൻസറുകൾ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ ഇതിലുണ്ടാകും. ഫോണിന്റെ മുൻ ക്യാമറ 32 മെഗാപിക്സലായിരിക്കുമെന്നാണ് സൂചന.

2.4 GHz ഒക്ടാ കോർ പ്രോസസറാണ് റിയൽമി 13 പ്രോയിലുണ്ടാകുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen1 ചിപ്‌സെറ്റായിരിക്കും ഫോണിൽ നൽകുന്നത്.

4G, 5G, VoLTE, Bluetooth v5.3 കണക്റ്റിവിറ്റി ഫീച്ചറുകളുണ്ടാകും. Wi-Fi, USB ടൈപ്പ്-C സപ്പോർട്ടും ഫോണിൽ ലഭിക്കും. 80W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ റിയൽമി 13 പ്രോ പിന്തുണയ്ക്കും. 5000 mAh യൂണിറ്റായിരിക്കും ഫോണിൽ നൽകുന്ന ബാറ്ററി.

മിഡ് റേഞ്ച് ഫോണിൽ FM റേഡിയോ സംവിധാനവും ഉണ്ടായിരിക്കും. 3.5 mm ഹെഡ്‌ഫോൺ ജാക്ക്, വാട്ടർപ്രൂഫിങ് ഫീച്ചറുകളും ഫോണിലുണ്ടാകും. ഇതുവരെയും റിയൽമി 13 പ്രോയുടെ സ്പെസിഫിക്കേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Realme 13 Pro ലോഞ്ച്

ജൂലൈ 30-ന് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. റിയൽമി 13 പ്രോയ്ക്കൊപ്പം പ്രോ പ്ലസ്സും ലോഞ്ചിനുണ്ടാകും. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോൺ പുറത്തിറങ്ങുന്നത്.

ലിമിറ്റഡ് സെയിൽ വിശേഷങ്ങൾ

റിയൽമി 13 പ്രോ ജൂലൈ 30-ന് ആദ്യ വിൽപ്പനയ്ക്ക് എത്തും. ഇതേ ദിവസം വൈകുന്നേരം 6 മുതൽ 10 മണി വരെയാണ് വിൽപ്പന. ഫ്ലിപ്കാർട്ട് വഴി ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം. realme.com എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും നാല് മണിക്കൂർ സെയിലുണ്ടാകും.

Read More: Oppo K12x 5G: 32MP AI ക്യാമറയും 5100mAh ബാറ്ററിയുമുള്ള New 5G ഫോൺ, 12000 രൂപയ്ക്ക്!

ഫോണിന് 3,000 രൂപയുടെ ബാങ്ക് ഓഫർ ലഭിക്കുന്നതാണ്. 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo