Realme 13 Pro Series: Sony സെൻസറുള്ള New റിയൽമി ഫോണുകൾ 26999 രൂപ മുതൽ, പ്രീ ബുക്കിങ്- സെയിൽ എപ്പോൾ?

Updated on 31-Jul-2024
HIGHLIGHTS

Realme 13 സീരീസിൽ 2 പുത്തൻ മിഡ് റേഞ്ച് ഫോണുകളെത്തി

സോണി LYT-701 സെൻസറുള്ള സ്മാർട്ഫോണാണ് റിയൽമി നൽകിയിട്ടുള്ളത്

Snapdragon 7s Gen 2 SoC പ്രോസസറുള്ള ഫോണുകളാണ് ഇവ

Realme 13 സീരീസിൽ 2 പുത്തൻ മിഡ് റേഞ്ച് ഫോണുകളെത്തി. Realme 13 Pro, 13 Pro plus ഫോണുകൾ ഇന്ത്യയിലെത്തി. Snapdragon 7s Gen 2 SoC പ്രോസസറുള്ള ഫോണുകളാണ് ഇവ.

Realme 13 Pro സീരീസ് ലോഞ്ച്

സോണി LYT-701 സെൻസറുള്ള സ്മാർട്ഫോണാണ് റിയൽമി നൽകിയിട്ടുള്ളത്. രണ്ട് ഫോണുകളിലും 32MP സെൽഫി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. 26,000 രൂപ റേഞ്ചിലാണ് 13 പ്രോ വില ആരംഭിക്കുന്നത്. പ്ലസ് ഫോണുകൾക്ക് 32,000 രൂപ മുതൽ വിലയാകുന്നു. റിയൽമി 13 Pro, പ്ലോ പ്ലസ് ഫീച്ചറുകളും വിലയും അറിയാം.

Realme 13 Pro സ്പെസിഫിക്കേഷൻ

6.7-ഇഞ്ച് വലിപ്പമുള്ള ഫോണാണ് രണ്ട് റിയൽമി ഫോണുകൾക്കുമുള്ളത്. FHD+ 120Hz വളഞ്ഞ AMOLED അൾട്രാ നാരോ ബെസലുകൾ ഡിസ്പ്ലേയിലുണ്ട്.

2160Hz PWM അൾട്രാ-ഹൈ ഫ്രീക്വൻസി ഡിമ്മിങ് സ്ക്രീനിനുണ്ട്. ഇതിന് 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സാണ് ഡിസ്പ്ലേയ്ക്കുള്ളത്. പ്രോ പ്ലസ്സിനും ഇതേ ഡിസ്പ്ലേ ഫീച്ചറാണ് റിയൽമി നൽകിയിരിക്കുന്നത്.

ഫോണുകൾക്ക് 9 ലെയർ കൂളിങ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഈ ഫോണുകളിൽ സ്നാപ്ഡ്രാഗൺ 7s Gen 2 SoC പ്രോസസർ നൽകിയിരിക്കുന്നു. റിയൽമി UI 5.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് OS.

50MP സോണി LTY-600 സെൻസറാണ് മെയിൻ ക്യാമറ. റിയൽമി 13 പ്രോയിൽ 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. f/2.45 അപ്പേർച്ചറുള്ള സോണി സെൻസറാണ് ഫോണിന്റെ മുൻവശത്തുള്ളത്. ഇത് 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ്.

45W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5200mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 49 മിനിറ്റിനുള്ളിൽ ഫുൾ ചാർജാകുന്ന സ്മാർട്ഫോണാണിത്.

Realme 13 Pro+ സ്പെസിഫിക്കേഷൻ

റിയൽമി 13 പ്രോയിലെ അതേ ഡിസ്പ്ലേ ഫീച്ചറാണ് പ്രോ പ്ലസ്സിലുള്ളത്. അതുപോലെ ഫോണിലെ പ്രോസസറും പ്രോ മോഡലിലേത് പോലെ തന്നെയാണ്.

50MP സോണി LYT-701 സെൻസറാണ് മെയിൻ ക്യാമറ. ഇതിൽ f/1.88 അപ്പേർച്ചർ ക്യാമറയാണുള്ളത്. ഇത് OIS സപ്പോർട്ടുള്ള ക്യാമറ ഫോണാണ്. f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. 50MP സോണി LYT-600 ടെലിഫോട്ടോ ലെൻസും പ്രോ പ്ലസ്സിലുണ്ട്. ഇതിൽ 3X പെരിസ്‌കോപ്പ് ലെൻസാണ് നൽകിയിരിക്കുന്നത്. 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും റിയൽമി 13 പ്രോ പ്ലസ്സിലുള്ളത്.

80W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. 5200mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്.

Read More: Huge Discount: Google Pixel 8 മോഹമാക്കണ്ട, അങ്ങ് വാങ്ങിക്കോ! ഗംഭീരമായ ഓഫർ

വില എത്ര?

റിയൽമി 13 പ്രോയ്ക്ക് 3 വേരിയന്റുകളാണുള്ളത്. ഇതിൽ 8GB+128GB മോഡലിന് 26,999 രൂപയാണ് വില. 8GB+256GB ഫോണിന്റെ വില 28,999 രൂപയാണ്. 12GB+ 512GB റിയൽമി 13 പ്രോയ്ക്ക് 31,999 രൂപയും വിലയാകുന്നു.

റിയൽമി 13 പ്രോ പ്ലസ്സിന് മൂന്ന് സ്റ്റോറേജ് മോഡലുകളുണ്ട്. 8GB+256GB മോഡലിന് 32,999 രൂപയാണ് വില. 12GB + 256GB ഫോണിന്റെ വില 34,999 രൂപയാണ്. 12GB + 512GB മോഡലിന്റെ വില 36,999 രൂപയുമാണ്.

വിൽപ്പനയും പ്രീ-ബുക്കിങ്ങും

ഫ്ലിപ്കാർട്ട് വഴി ഫോൺ ഓൺലൈൻ പർച്ചേസ് നടത്താം. realme.com സൈറ്റിലൂടെയും വിൽപ്പനയുണ്ടാകും. ഓഫ്‌ലൈൻ സ്റ്റോറുകളിലും റിയൽമി 13 പ്രോ സീരീസ് വിൽപ്പനയ്ക്കുണ്ട്. ആഗസ്റ്റ് 6 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നു. പ്രീ-ബുക്കിംഗ് നാളെ, ജൂലൈ 31 മുതൽ തുടങ്ങും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :