Realme 13 സീരീസ് First Sale, 1500 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകൾ

Realme 13 സീരീസ് First Sale, 1500 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകൾ
HIGHLIGHTS

Realme 13 സീരീസിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നു

80W Ultra ചാർജിങ് സ്പീഡുള്ള ഫോണികളാണ് സീരീസിലുള്ളത്

ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകളും മറ്റും സെയിലിൽ നൽകുന്നു

Realme 13 സീരീസിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നു. 13 സീരീസിൽ Realme 13, Realme 13+ 5G എന്നിവയാണുള്ളത്. ഈ രണ്ട് മോഡലുകളുടെയും First Sale ഉച്ചയ്ക്ക് 12 മണിയ്ക്ക് തുടങ്ങി. ആകർഷകമായ ക്യാഷ് ബാക്ക് ഓഫറുകളും മറ്റും ലോഞ്ച് സെയിലിൽ നൽകുന്നു.

80W Ultra ചാർജിങ് സ്പീഡുള്ള ഫോണികളാണ് സീരീസിലുള്ളത്. ക്ലിയർ ഫോട്ടോഗ്രാഫി എക്സ്പീരിയൻസിൽ 50MP ക്യാമറയും നൽകിയിരിക്കുന്നു. ബജറ്റ് നോക്കി ഫോൺ വാങ്ങുന്നവർക്ക് മിഡ് റേഞ്ചിലെ പുതിയ ചോയിസാണിത്.

Realme 13+ 5G ഫോണിന് 1500 രൂപയുടെ ക്യാഷ് ബാക്കാണ് ആദ്യ സെയിലിലുള്ളത്. Realme 13 ഫോണിന് 1000 രൂപയുടെയും ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും. 30,000 രൂപയിൽ താഴെ വാങ്ങാവുന്ന പ്ലസ് മോഡലുകളാണ് 13 സീരീസുള്ളത്. ആദ്യ സെയിൽ ഓഫറുകളും ഫോൺ ഫീച്ചറുകളും പരിചയപ്പെടാം.

realme 13
realme 13

Realme 13 Plus 5G ഫീച്ചറുകൾ

6.67 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇത് AMOLED ഡിസ്‌പ്ലേയോടെ വരുന്നു. സ്ക്രീനിന് 120Hz റിഫ്രെഷ് റേറ്റും നൽകിയിരിക്കുന്നു.

മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്പുള്ള ഫോണാണിത്. ഗെയിമർമാർക്കായി, GT മോഡ് പ്രകടനം ഇതിൽ ലഭിക്കും. 80W അൾട്രാ ചാർജ് ഫീച്ചർ ഉപയോഗിച്ച് ഫോൺ വേഗത്തിൽ ചാർജ് ചെയ്യും. അമിതമായി ചൂടാക്കുന്നത് തടയാൻ, ഇതിൽ സംവിധാനമുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0-ൽ പ്രവർത്തിക്കുന്നു. 50MP ക്യാമറ ക്ലിയർ ഫോട്ടോകൾ എടുക്കുന്നു. Sony LYT-600 സെൻസറാണ് പ്രൈമറി ക്യാമറയിലുള്ളത്. ഫോണിലെ ട്രിപ്പിൾ റിയർ ക്യാമറയിലും ഫ്രണ്ട് ക്യാമറയിലും സോണി സെൻസറാണുള്ളത്.

Realme 13 5G ഫീച്ചറുകൾ

6.72 ഇഞ്ച് LCD ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രെഷ് റേറ്റ് ഇതിനുണ്ട്. മീഡിയാടെക് ഡൈമൻസിറ്റി 6300 പ്രോസസറാണ്. ഇതിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI ആണ് ഇതിലുള്ളത്. 5,000mAh ബാറ്ററി ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നു. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

50MP പ്രൈമറി ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ബേസിക് റിയൽമി ഫോണിൽ സാംസങ് S5KJNS സെൻസറുള്ള പ്രൈമറി ക്യാമറയാണ്. ഇത് 2MP മോണോക്രോം സെൻസറും നൽകിയിരിക്കുന്നു. ഫോണിലെ ഫ്രണ്ട് ക്യാമറ 16MP ആണ്.

30,000 രൂപയിൽ താഴെ ബെസ്റ്റ് 5G

രണ്ട് മോഡലുകളും വ്യത്യസ്ത സ്റ്റോറേജ് വേരിന്റുകളിൽ വരുന്നു. Realme 13+ 5G മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്ത വിലകളും ഓഫറുകളുമാണ് വരുന്നത്.

8GB+128GB സ്റ്റോറേജുള്ള ഫോണിന് 22,999 രൂപയാകും. 8GB+256GB വേരിയന്റിന് 24,999 രൂപയാണ് വില. മൂന്നാമത്തെ വേരിയന്റ് 12GB+256GB റിയൽമി 13 പ്ലസ്. 26,999 രൂപയാണ് ഫോണിന്റെ വില. പർച്ചേസിനുള്ള ലിങ്ക്.

ഇവ മൂന്ന് വേരിയന്റുകൾക്കും ക്യാഷ് ബാക്ക് ഓഫറുണ്ട്. 1500 രൂപയുടെ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.
8GB+128GB: 21,499 രൂപ
8GB+256GB: 23,499 രൂപ
12GB+256GB: 25,499 രൂപ

ഈ ഫോണുകൾ realme.com, Flipkart എന്നിവയിലൂടെ വാങ്ങാം.

Read More: Bumper Offer: 50MP+50MP+64MP ക്യാമറ iQOO 5G വിലക്കുറവിൽ വാങ്ങാം

16,999 രൂപ മുതൽ റിയൽമി 5G

റിയൽമി 13 5G-യുടെ ആദ്യ വിൽപ്പനയും ആരംഭിച്ചു. രണ്ട് വേരിയന്റുകളാണ് ബേസിക് മോഡലിലുള്ളത്. ആദ്യത്തേതിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ്. ഇതിന് 17,999 രൂപയാകുന്നു. 1,000 രൂപയുടെ ക്യാഷ്ബാക്ക് ആനുകൂല്യത്തിന് ശേഷം16,999 രൂപയാകും.

8GB+256GB സ്റ്റോറേജുള്ളതാണ് രണ്ടാമത്തെ വേരിയന്റ്. ഇതിന് 19,999 രൂപയാണ് വില. 1,000 രൂപ ക്യാഷ്ബാക്ക് ഓഫറിൽ 18,999 രൂപയ്ക്ക് ലഭിക്കുന്നു. realme.com, Flipkart സ്റ്റോറുകളിലൂടെ ഇത് വാങ്ങാനാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo