ഏപ്രിലിലെ രണ്ടാമത്തെ ലോഞ്ച്, Realme 12X വരുന്നൂ… ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലെ പ്രമുഖ ബ്രാൻഡാണ് റിയൽമി. കമ്പനിയുടെ 2024ലെ നാലാമത്തെ പുതിയ ഫോണാണ് 12X. ഏറ്റവും പുതിയ Realme 5G Phone വിശേഷങ്ങളറിയാം.
റിയൽമി 12 പ്രോ, റിയൽമി 12 സീരീസ് എന്നിവയാണ് ആദ്യം റിലീസ് ചെയതവ. ശേഷം റിയൽമി നാർസോ 70 പ്രോയും പുറത്തിറക്കി. ലോ-ബജറ്റ് സെഗ്മെന്റിലേക്കാണ് പുതിയ റിയൽമി ഫോൺ എത്തുന്നത്. ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഏറ്റവും ബ്രൈറ്റ്നെസ്സുള്ള, 120 Hz റീഫ്രെഷ് റേറ്റ് വരുന്ന ഡിസ്‌പ്ലേ ആയിരിക്കും. അതിവേഗതയുള്ള 6nm 5G ചിപ്‌സെറ്റ് ഇതിൽ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. ഡ്യുവൽ സ്പീക്കർ സപ്പോർട്ട് ലഭിക്കുന്ന ബജറ്റ്-ഫ്രെണ്ട്ലി ഫോൺ എന്നതും സവിശേഷതയാണ്.
10,000 രൂപയോ 12,000 രൂപയോ ആയിരിക്കും ഫോണിന്റെ വില. എന്നാൽ അഡ്വാൻസ്ഡ് വിസി കൂളിംഗ് ടെക്നോളജി ഈ എൻട്രി ലെവൽ ഫോണിലുണ്ടായിരിക്കും. ഇത്രയും വില കുറഞ്ഞ ഫോണിൽ ഇങ്ങനെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ഡൈനാമിക് ബട്ടണും എയർ ജെസ്റ്റർ ഫീച്ചറുകളും ഈ ഫോണിലുമുണ്ടാകും. തൊട്ടുമുമ്പ് വന്ന റിയൽമി 70 പ്രോ 5 ജിയിൽ ഇതുണ്ടായിരുന്നു.
6nm പ്രോസസറിൽ മീഡിയാടെക് ഡൈമൻസിറ്റി 6100 പ്ലസ് ചിപ്സെറ്റ് ഉൾപ്പെടുത്തിയേക്കും. മികവുറ്റ പെർഫോമൻസിനും ബാറ്ററി ലൈഫിനും ഇത് മികച്ചതായിരിക്കുമെന്നാണ് പറയുന്നത്. മൾട്ടി ടാസ്കിങ്ങിനും മറ്റും ഫോണിൽ 12ജിബി റാമുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
പവറിലും ബജറ്റ്-ഫ്രെണ്ട്ലി ഫോൺ മികച്ചതായിരിക്കും. 45W SuperVOOC ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5,000 mAh ബാറ്ററിയായിരിക്കും ഈ റിയൽമി ഫോണിലുണ്ടാകുക.
റിയൽമി 12X ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വരുന്നെന്നാണ് റിപ്പോർട്ട്. 50MP വൈഡ്-ആംഗിൾ ലെൻസും 2MP ഡെപ്ത് ലെൻസും ഉണ്ടായിരിക്കും. മെയിൻ ക്യാമറയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതുപോലെ ഈ ബജറ്റ് ഫോണിന്റെ ഫ്രെണ്ട് ക്യാമറയെ കുറിച്ചും വ്യക്തമല്ല.
Realme 12X 5G ഒരു എൻട്രി ലെവൽ ഫോണെന്നാണ് ലഭിക്കുന്ന വിവരം. അതായത് ഏകദേശം 10,000 രൂപ മുതൽ 12,000 രൂപ വരെ ആയിരിക്കും വില.