67W SUPERVOOC ചാർജിങ്, 32MP സെൽഫി ക്യാമറ! പ്രീമിയം ഫീച്ചറിൽ Realme 12 Pro ഇന്ത്യയിൽ

67W SUPERVOOC ചാർജിങ്, 32MP സെൽഫി ക്യാമറ! പ്രീമിയം ഫീച്ചറിൽ Realme 12 Pro ഇന്ത്യയിൽ
HIGHLIGHTS

പ്രീമിയം ഫീച്ചറിൽ മിഡ്-റേഞ്ച് ഫോണുകളുമായി റിയൽമി

Realme 12 Pro, Realme 12 Pro+ എന്നിങ്ങനെ 2 മോഡലുകളാണ് ലോഞ്ച് ചെയ്തത്

Qualcomm Snapdragon എന്ന കരുത്തുറ്റ പ്രോസസറാണ് ഇവയിലുള്ളത്

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ഫോണായ റിയൽമി Realme 12 Pro സീരീസ് ഇന്ത്യയിൽ എത്തിച്ചു. 2 മോഡലുകളാണ് റിയൽമി 12 പ്രോ സീരീസിലുള്ളത്. അത്യാകർഷക ഫീച്ചറുകളോടെ വരുന്ന ഈ ഫോൺ വിപണി കീഴടക്കുമെന്നത് ഉറപ്പ്. ജനുവരി 29 ഉച്ചയ്ക്കാണ് റിയൽമിയുടെ പുതിയ ഫോൺ ലോഞ്ച് ചെയ്തത്.

ഇതൊരു മിഡ്- റേഞ്ച് ബജറ്റിലുള്ള ഫോണാണ്. 25,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. Realme 12 Pro, Realme 12 Pro+ എന്നിങ്ങനെ 2 മോഡലുകൾ ഇതിലുണ്ട്. Qualcomm Snapdragon എന്ന കരുത്തുറ്റ പ്രോസസറാണ് ഫോണിലുള്ളത്. കൂടാതെ ബാറ്ററിയിലും ക്യാമറയിലുമെല്ലാം ഇത് മികച്ച പെർഫോമൻസ് നൽകുന്നു.

Realme 12 Pro സീരീസ് ഫീച്ചറുകൾ

6.7 ഇഞ്ച് FHD+ വളഞ്ഞ OLED ഡിസ്പ്ലേയാണ് റിയൽമിയിലുള്ളത്. ഇതിന്റെ പാനലിന് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 240Hz ടച്ച് സാമ്പിൾ റേറ്റും, 950nits പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്.

റിയൽമി 12 പ്രോയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് വരുന്നത്. റിയൽമി 12 പ്രോ പ്ലസ്സിലാകട്ടെ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 SoC ഉൾപ്പെടുത്തിയിരിക്കുന്നു.

5,000mAh ബാറ്ററിയുമായി വരുന്ന മിഡ് റേഞ്ച് ഫോണാണിത്. ഇതിന് 67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യാനാകും. ഫോണിനൊപ്പം നിങ്ങൾക്ക് ഫാസ്റ്റ് ചാർജറും ലഭിക്കുന്നതാണ്.

Realme 12 Pro Plus ക്യാമറ

64-മെഗാപിക്‌സൽ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറുള്ളതാണ് റിയൽമി 12 പ്രോ+. ടെലിഫോട്ടോ സെൻസറിൽ f/2.6 അപ്പർച്ചറും OIS സപ്പോർട്ടുമുണ്ട്. 50 മെഗാപിക്സലിന്റെ സോണി IMX 890 ആണ് മെയിൻ ക്യാമറ. 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. 32 മെഗാപിക്സൽ സെൻസറാണ് പ്ലസ് മോഡലിന്റെ സെൽഫി ക്യാമറ.

Realme 12 Pro ക്യാമറ

32-മെഗാപിക്സൽ സോണി IMX709 ടെലിഫോട്ടോ സെൻസറാണ് പ്രോയിലുള്ളത്. ഇത് f/2.0 അപ്പർച്ചർ, OIS സപ്പോർട്ടുള്ള സെൻസറാണ്. 50 മെഗാപിക്സലിന്റെ സോണി IMX 882 മെയിൻ ക്യാമറയാണ് 12 പ്രോയിലുള്ളത്. കൂടാതെ, 8 MPയുടെ അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സലാണ് റിയൽമി 12 പ്രോയുടെ സെൽഫി ക്യാമറ.

സ്റ്റോറേജും വിലയും…

റിയൽമി 12 പ്രോ +

8GB റാം + 128GB സ്റ്റോറേജുള്ള പ്രോ പ്ലസ്സിന് 29,999 രൂപയാണ് വില. ഇതിന്റെ 8GB റാം + 256GB വേരിയന്റിന് 31,999 രൂപയാണ് വില വരുന്നത്. മറ്റൊരു സ്റ്റോറേജ് ഓപ്ഷൻ കൂടി ലഭ്യമാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 33,999 രൂപയാണ് വില.

Realme 12 Pro Plus
Realme 12 Pro Plus

റിയൽമി 12 പ്രോ

25,999 രൂപയിൽ നിന്ന് നിങ്ങൾക്ക് 12 പ്രോ വാങ്ങാം. റിയൽമി 12 പ്രോയുടെ ബേസിക് മോഡൽ 8GB റാം + 128GB മോഡലാണ്. ഇതിന്റെ വിലയാണ് 25,999 രൂപ. 12 പ്രോയുടെ 256 ജിബി സ്റ്റോറേജിന് 26,999 രൂപ വില വരും.

Realme 12 Pro
Realme 12 Pro

READ MORE: Moto G84 5G Offer: 50MP പ്രൈമറി OIS ക്യാമറ, മിഡ്-റേഞ്ച് Moto G84 5G ഇതാ ഓഫർ വിലയിൽ വാങ്ങാം

ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം. ഫെബ്രുവരി 6നാണ് ആദ്യ സെയിൽ. കൂടാതെ, അന്ന് മുതൽ റിയൽമി സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo