Realme ആരാധകർക്ക് ഇതാ സന്തോഷവാർത്ത. ഏറ്റവും പുതിയ 5G ഫോണുകൾ Realme 12 സീരീസ് ഇന്ത്യയിലെത്തി. 2 മോഡലുകളാണ് റിയൽമി സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Realme 12+ 5G, Realme 12 5G എന്നീ 2 ഫോണുകളാണ് ഇന്ന് ലോഞ്ച് ചെയ്തത്. ഇവയുടെ വില എത്രയാണെന്നും ഡിസ്പ്ലേ, ക്യാമറ, പ്രോസർ ഫീച്ചറുകളും അറിയാം.
Realme 12+ 5G, Realme 12 5G എന്നീ ഫോണുകൾ മാർച്ച് 6ന് പുറത്തിറങ്ങി. റിയൽമി യുഐ 5.0 പ്രവർത്തിക്കുന്ന ട്രിപ്പിൾ ക്യാമറ ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 7050 5G ചിപ്‌സെറ്റാണ് റിയൽമി ഫോണിലുള്ളത്. Realme 12 5Gയിൽ മീഡിയടെക് ഡൈമൻസിറ്റി 6100+ 5G SoC ആണുള്ളത്. ഫോണുകളുടെ ഫീച്ചറുകൾ അറിയാം.
റിയൽമി 12 5Gയുടെ ബേസിക് വേരിയന്റിന് 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലേയാണുള്ളത്. ഇത് 1,080×2,400 പിക്‌സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണ്. 120Hz വരെ റീഫ്രെഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. 950nits പീക്ക് ബ്രൈറ്റ്‌നെസ് ഫോണിന് ലഭിക്കും.
6nm മീഡിയാടെക് ഡൈമൻസിറ്റി 6100+ 5G SoC പ്രോസസറാണ് റിയൽമി 12ലുള്ളത്. ഇത് Arm Mali G57 MC2 GPU ആയി ജോടിയാക്കിയിരിക്കുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി ബേസിക് മോഡലിലും ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഇതിന് 3x ഇൻ-സെൻസർ സൂമുള്ള 108 മെഗാപിക്സൽ പ്രൈമറി സെൻസറാണുള്ളത്. ഫോണിന്റെ ക്യാമറ യൂണിറ്റിൽ 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയുണ്ട്. 2 മെഗാപിക്സൽ സെൻസറും ഈ റിയൽമി 12 ഫോണിലുണ്ട്.
5,000mAh ബാറ്ററിയും 45W SuperVOOC ചാർജിങ്ങുമുള്ള ഫോണാണ് റിയൽമി 12 സീരീസ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ സ്റ്റീരിയോ സ്പീക്കറുകളും IP54 റേറ്റഡ് ബിൽഡും ഫോണിനുണ്ട്.
റിയൽമി 12 5G: 6GB RAM + 128GB 16,999 രൂപയാണ് വില. 8GB RAM + 128GB വേരിയന്റിന് 17,999 രൂപയും വില വരും. ട്വിലിറ്റ് പർപ്പിൾ, വുഡ്‌ലാൻഡ് ഗ്രീൻ എന്നീ നിറങ്ങളിൽ ഇവ വാങ്ങാം.
6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലേയാണ് റിയൽമി 12 പ്ലസ്സിലുള്ളത്. 1,080×2,400 പിക്‌സൽ AMOLED ഡിസ്‌പ്ലേയാണ് റിയൽമി 12 പ്ലസ് നൽകിയിരിക്കുന്നത്. 120 ഹെർട്‌സ് വരെ റിഫ്രെഷ് റേറ്റും ഇതിനുണ്ട്. 240Hz ടച്ച് സാമ്പിൾ റേറ്റും 1,200 nits ബ്രൈറ്റ്നെസും ഫോണിൽ നൽകിയിരിക്കുന്നു.
6nm മീഡിയാടെക് ഡൈമൻസിറ്റി 7050 5G SoC ആണ് പ്രോസസർ. Arm Mali-G68 GPUമായി ഇത് കണക്റ്റ് ചെയ്തിരിക്കുന്നു.
OIS സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ സോണി LYT-600 പ്രൈമറി സെൻസർ ഇതിലുണ്ട്. അൾട്രാ വൈഡ് ആംഗിൾ ലെൻസുമായി ജോടിയാക്കിയ 8 മെഗാപിക്സൽ സെൻസറുമുണ്ട്. 2-മെഗാപിക്സൽ മാക്രോ ഷൂട്ടറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫോണിലുണ്ട്. റിയൽമി 12 പ്ലസ്സിന്റെ സെൽഫി ക്യാമറ 16 മെഗാപിക്സലാണ്.
67W SuperVOOC ചാർജിങ്ങിനെയാണ് ഈ പ്ലസ് മോഡലുകൾ സപ്പോർട്ട് ചെയ്യുന്നത്. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
റിയൽമി 12+ 5G: 8GB RAM + 128GB വേരിയന്റിന് 20,999 രൂപയാണ് വില വരുന്നത്. 8GB + 256GB വേരിയന്റിനാകട്ടെ 21,999 രൂപയുമാണ് വിലയാകുന്നത്. നാവിഗേറ്റർ ബീജും പയനിയർ ഗ്രീനും നിറങ്ങളിലാണ് റിയൽമി 12+ വാങ്ങാവുന്നത്.
READ MORE: Lava Blaze Curve 5G: 64MP മെയിൻ സെൻസറുള്ള Triple Camera Phone, ബജറ്റ് ലിസ്റ്റിൽ പുതിയ Lava 5G
മാർച്ച് 6ന് 3 മണി കഴിഞ്ഞ് ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. മാർച്ച് 10 വരെയായിരിക്കും സെയിൽ. Flipkart വഴിയാണ് വിൽപ്പന. ആദ്യ സെയിലിൽ റിയൽമി ബഡ്‌സ് T300 ഓഫർ ചെയ്യുന്നു. Realme 12 5G വാങ്ങുമ്പോൾ റിയൽമി ബഡ്സ് വയർലെസ് 3 സൗജന്യമായി ലഭിക്കും.