Realme 11 Pro Series crossed 2 Lakh: 2,00,000 സ്മാർട്ട്‌ഫോണുകൾ സെയിൽചെയ്തു റിയൽമി റെക്കോഡ് സൃഷ്ടിച്ചു

Realme 11 Pro Series crossed 2 Lakh: 2,00,000 സ്മാർട്ട്‌ഫോണുകൾ സെയിൽചെയ്തു റിയൽമി റെക്കോഡ് സൃഷ്ടിച്ചു
HIGHLIGHTS

റിയൽമി 11 പ്രോ സീരീസ് പുതിയ റെക്കോഡുകൾ സൃഷ്ട്ടിച്ചു മുന്നേറുകയാണ്‌

5 ദിവസത്തിനുള്ളിൽ 2,00,000 സ്മാർട്ട്‌ഫോണുകളാണ് വിറ്റഴിച്ചത്

60000 സ്മാർട്ട്‌ഫോണുകൾ വിറ്റഴിക്കപ്പെട്ടത് ജനശ്രദ്ധ നേടിയിരുന്നു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ റെക്കോഡുകൾ രചിച്ച് റിയൽമി 11 പ്രോ സീരീസ്. വിൽപ്പന ആരംഭിച്ച് വെറും 5 ദിവസത്തിനുള്ളിൽ 2,00,000 യൂണിറ്റുകൾ വിറ്റഴിച്ചാണ് റിയൽമി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസത്തിനുള്ളിൽ 200,000 യൂണിറ്റ് വിറ്റ ബ്രാൻഡ് എന്ന നേട്ടം ഇനി റിയൽമിക്ക് സ്വന്തം.

5 ദിവസം കൊണ്ട് 2,00,000 യൂണിറ്റുകൾ എന്ന റെക്കോഡ് വിൽപ്പന നടത്തി 

റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി 11 പ്രോ സീരീസിൽ ഉൾപ്പെടുന്നത്. ഇതിൽ റിയൽമി 11 പ്രോ പ്ലസ് വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 60000 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടതിലൂടെ ശ്രദ്ധ നേടിയിരുന്നു. അ‌തേസമയം 5 ദിവസം കൊണ്ട് 20,000 യൂണിറ്റുകൾ എന്ന റെക്കോഡ് വിൽപ്പന നടന്നതായി അ‌റിയിച്ചെങ്കിലും സീരീസിലെ ഏത് ഫോൺ ആണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. റിയൽമി 11 പ്രോ, 11 പ്രോ പ്ലസ് എന്നിവയുടെ പ്രത്യേക വിൽപ്പനക്കണക്കുകൾ വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളും അ‌ഴകും കൂട്ടിച്ചേർത്ത് അ‌വതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് റിയൽമി 11 പ്രോ സീരീസിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

ഫാക്സ് ലെതർ ബാക്ക് ഫീച്ചർ ചെയ്യുന്ന പ്രീമിയം ഡിസൈനാണ് 

ഫാക്സ് ലെതർ ബാക്ക് ഫീച്ചർ ചെയ്യുന്ന പ്രീമിയം ഡിസൈനാണ് ഏറ്റവും ശ്രദ്ധേയം. 30,000, രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഇത്രയും പ്രീമിയം ഡിസൈനും കർവ്ഡ് ഡിസ്‌പ്ലേയുമുള്ള സ്മാർട്ട്ഫോൺ അ‌പൂർവമാണ് എന്നത് ഉപയോക്താക്കളെ റിയൽമി 11 പ്രോ സീരീസിലേക്ക് കൂടുതൽ ആകർഷിച്ചു എന്നാണ് കരുതപ്പെടുന്നത്. റിയൽമി 11 പ്രോ സീരീസിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് റിൽമി 11 പ്രോ+ ആണ്. മൂൺഷോട്ടുകൾ ഉൾപ്പെടെ പകർത്താൻ സാധിക്കുന്ന 200 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. മുൻനിര സ്മാർട്ട്ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന മൂൺ​ മോഡ് മിഡ്റേഞ്ച് വിഭാഗത്തിലേക്കും കൊണ്ടുവന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന വിശേഷണവും റിയൽമി 11 പ്രോ+ സ്വന്തമാക്കിയിരുന്നു. നേരത്തെ ഗാലക്‌സി എസ് 23 അൾട്രാ, വിവോ എക്‌സ് 90 പ്രോ എന്നിവയുൾപ്പെടെയുള്ള മുൻനിര ഡി​വൈസുകളിൽ മാത്രമാണ് മൂൺ മോഡ് കണ്ടിരുന്നത്.

റിയൽമി 11 പ്രോയുടെ പ്രധാന സവിശേഷതകൾ

ഫുൾ HD+ റെസല്യൂഷനുള്ള 6.7 ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ്, 108എംപി സെൻസർ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ, 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള, 5,000എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി 11 പ്രോയുടെ പ്രധാന സവിശേഷതകൾ.

8 ജിബി റാമും 128 ജിബി സ്റ്റോറേജും അ‌ടങ്ങുന്ന റിയൽമി 11പ്രോയുടെ അടിസ്ഥാന വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. 8 ജിബി + 256 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. റിയൽമി 11 പ്രോ+ 5ജിയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജും അ‌ടങ്ങുന്ന അടിസ്ഥാന കോൺഫിഗറേഷന് 27,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമി 11 പ്രോ+ ​ഹൈ വേരിയന്റിന് 29,999 രൂപയാണ് വില. 

Nisana Nazeer
Digit.in
Logo
Digit.in
Logo