റിയൽമി 11 Pro+ 5Gയിലെ ക്യാമറയാണ് കണ്ടറിയേണ്ടത്…

റിയൽമി 11 Pro+ 5Gയിലെ ക്യാമറയാണ് കണ്ടറിയേണ്ടത്…
HIGHLIGHTS

റിയൽമി 11 സീരീസ് മൂന്ന് സ്മാർട്ട്‌ഫോണുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്

റിയൽമി പ്രോ ലെവൽ സീരീസിൽ 200 മെഗാപിക്സൽ ക്യാമറയാണ് അവതരിപ്പിക്കുന്നത്

മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് പിന്തുണയോടെ അവതരിപ്പിക്കും

റിയൽമി 11 സീരീസ് മൂന്ന് സ്മാർട്ട്‌ഫോണുകളാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. Realme 11, Realme 11 Pro, Realme 11 Pro+ എന്നീ മൂന്ന് ഈ സീരീസുകളാണ് പുറത്തിറങ്ങാൻ പോകുന്നത്. റിയൽമിയുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സീരീസിൽ പ്രോ ലെവൽ 200 മെഗാപിക്സൽ ക്യാമറയാണ് അവതരിപ്പിക്കുന്നത്. ഈ ഫോണിന്റെ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണ ഉണ്ടാകും. റിയൽമി 11 പ്രോ സീരീസ് സ്മാർട്ട്‌ഫോൺ പുതിയ മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് പിന്തുണയോടെ അവതരിപ്പിക്കും. മൂന്ന് സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കും.

Realme 11 Pro+ 5G സ്‌പെസിഫിക്കേഷനുകൾ 

Realme 11 Pro+ 5Gയുടെ ഡിസ്പ്ലേ 

6.7-ഇഞ്ച് FHD + AMOLED സ്‌ക്രീൻ നൽകും, ഇതിന് 120Hz റിഫ്രഷ് റേറ്റ് ഉണ്ട്.

Realme 11 Pro+ 5Gയുടെ പ്രോസസ്സർ 

റിയൽമി ഫോണിന് മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7050 SoC പ്രോസസർ ഉണ്ട്. 

Realme 11 Pro+ 5G ബാറ്ററിയും ചാർജിംഗും

റിയൽമിയുടെ വരാനിരിക്കുന്ന ഫോണിൽ 5,000mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും നൽകാം.

Realme 11 Pro+ 5Gയുടെ റാമും സ്റ്റോറേജും

ഈ ഫോണിന് 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും നൽകാം.

Realme 11 Pro+ 5Gയുടെ ക്യാമറ

Realme 11 Pro+ 5G-യിൽ  108MP പിൻ ക്യാമറ നൽകാം. Realme 11 Pro+ സ്മാർട്ട്ഫോണിൽ 200MP പ്രൈമറി ക്യാമറ നൽകും. കൂടാതെ 8എംപി അൾട്രാ വൈഡ് ക്യാമറയും 2എംപി മാക്രോ ക്യാമറയും നൽകും. മുൻവശത്ത് 16എംപി സെൽഫി ക്യാമറ ലഭിക്കും. റിയൽമി 11 പ്രോ + ലും അതേ 32 എംപി മുൻ ക്യാമറ ഉണ്ടാകും. ഇതിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകാം. ഇതിന്റെ പ്രധാന ക്യാമറ 64 എംപി ആയിരിക്കും. ക്യാമറയുടെ മറ്റ് വിശദാംശങ്ങൾ അറിവായിട്ടില്ലെങ്കിലും. എന്നാൽ അൾട്രാ വൈഡ് ക്യാമറയും മാക്രോ ക്യാമറയും നൽകാം.

Nisana Nazeer
Digit.in
Logo
Digit.in
Logo