Realme 11 Pro 5G Launch: 200 MP ക്യാമറ ഫോൺ ഇന്ത്യയിലെത്തി

Updated on 15-Jun-2023
HIGHLIGHTS

റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി

Realme 11 Pro 5G, Realme 11 Pro+ 5G എന്നീ സ്മാർട്ട്ഫോണുകളാണ് ഇവ

ഈ ഫോണുകളുടെ വിലയും മറ്റു സവിശേഷതകളും പരിചയപ്പെടാം

റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി. റിയൽമി 11 പ്രോ (Realme 11 Pro 5G), റിയൽമി 11 പ്രോ+ (Realme 11 Pro+ 5G) എന്നീ 5G സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഇവ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ലഭ്യമാകും.

റിയൽമി 11 പ്രോ 5ജിയുടെ വിലയും ലഭ്യതയും

റിയൽമി 11 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8GB റാമും 128GB  സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയാണ് വില. ഫോണിന്റെ 8GB  റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപ വിലയുണ്ട്. റിയൽമി 11 പ്രോയുടെ 12GB റാമും 256GB സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് 27,999 രൂപയാണ് വില. ആമസോൺ, റിയൽമി വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഫോൺ വിൽപ്പനയ്ക്കെത്തും. ജൂൺ 16ന് ഉച്ചയ്ക്ക് 12 മണി മുതലാണ് റിയൽമി 11 പ്രോ 5ജിയുടെ വിൽപ്പന നടക്കുന്നത്.

ഓഫറുകളും കളർ വേരിയന്റുകളും

റിയൽമി 11 പ്രോ 5ജി സീരീസിലെ ഫോണുകൾ വാങ്ങുമ്പോൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 2000 രൂപ വരെ അധിക കിഴിവുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. റിയൽമി 11 പ്രോ+ സ്മാർട്ട്ഫോണിന് 2,000 രൂപയും റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന് 1,500 രൂപയുമാണ് കിഴിവ് ലഭിക്കുന്നത്. ആസ്ട്രൽ ബ്ലാക്ക്, ഒയാസിസ് ഗ്രീൻ, സൺറൈസ് ബീജ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് ഈ ഡിവൈസുകൾ ലഭ്യമാകുന്നത്.

റിയൽമി 11 പ്രോ 5Gയുടെ ഡിസ്‌പ്ലേയും പ്രോസസറും

റിയൽമി 11 പ്രോ 5ജി സീരീസിലെ രണ്ട് ഫോണുകളിലും 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080 x 2,412 പിക്സൽസ്) കർവ്ഡ് ഡിസ്പ്ലേകളാണുള്ളത്. മാലി-G68 ജിപിയുവുള്ള ഫോണുകൾക്ക് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി പ്രോസസറാണ്. 12 ജിബി വരെ റാമും 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജും ഈ ഡിവൈസുകളിൽ ഉണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസുകൾ പ്രവർത്തിക്കുന്നത്.

റിയൽമി 11 പ്രോയുടെ ക്യാമറ സ്‌പെസിഫിക്കേഷനുകൾ

റിയൽമി 11 പ്രോ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് രണ്ട് ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്നതാണ് ഈ ഫോണിന്റെ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ മുകൾഭാഗത്ത് നടുവിലുള്ള പഞ്ച്-ഹോൾ സ്ലോട്ടിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്.

ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും

റിയൽമി 11 പ്രോ+ സ്മാർട്ട്ഫോൺ വരുന്നത് 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ്. റിയൽമി 11 പ്രോയിലെ ബാറ്ററി സമാനമാണ് എങ്കിലും ഈ ഡിവൈസിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് മാത്രമാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ രണ്ട് ഡിവൈസുകളും തമ്മിൽ ഫാസ്റ്റ് ചാർജിങ്, ക്യാമറ എന്നിവയുടെ കാര്യത്തിൽ തന്നെയാണ് പ്രധാനമായും വ്യത്യാസപ്പെടുന്നത്.

Connect On :