റിയൽമി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നു. Realme 11 5G, Realme 11x 5G എന്നീ രണ്ട് ഫോണുകളാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ സ്മാർട്ട്‌ഫോണുകൾ ആഗസ്റ്റ് 23ന്വിപണിയിലെത്തുമെന്നു കമ്പനി വ്യക്തമാക്കി. ലോഞ്ച് ഇവന്റ് റിയൽമിയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയം സ്ട്രീം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ ഇവന്റിൽ റിയൽമി ബഡ്‌സ് എയർ 5 പ്രോയും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ എഐയുമായിട്ടായിരിക്കും വരുന്നത്. ഇതോടൊപ്പം 33W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും. റീട്ടെയിൽ ബോക്സിൽ ചാർജറും നൽകാൻ സാധ്യതയുണ്ട്.
6.72-ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയുമായി പുറത്തിറങ്ങും. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഡിസ്പ്ലെയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ഫോണിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6100+ എസ്ഒസിയായിരിക്കും ഫോണിന് കരുത്ത് നൽകുന്നത്. റിയൽമി 11 സ്മാർട്ട്‌ഫോണിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടായിരിക്കും. 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഫോണിലുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ബോക്സിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഉണ്ടായിരിക്കും. റിയൽമി 11 ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിയൽമി 11എക്സ് സ്മാർട്ട്ഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി 11 5ജി ഫോണിൽ മികച്ച ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക. വിലയെ സംബന്ധിച്ച സൂചനകൾ കമ്പനി നൽകിയിട്ടില്ലെങ്കിലും റിയൽമി 11, റിയൽമി 11എക്സ് എന്നീ ഫോണുകൾ 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി 11 ആയിരിക്കും ഇതിൽ വില കൂടിയ സ്മാർട്ട്ഫോൺ. ഈ ഫോണുകൾ റെഡ്മി 12 സീരീസിനും സാംസങ് ഗാലക്‌സി എം 14 നും എതിരാളിയായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
റിയൽമി 11 സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകളും ആകർഷകമായ സവിശേഷതകളോടെയാണ് ഇന്ത്യൻ വിപണിയിലെത്തുക. 20,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസായിരിക്കും റിയൽമി 11, റിയൽമി 11എക്സ് എന്നീ ഡിവൈസുകൾ. ലോഞ്ച് കഴിഞ്ഞാൽ വൈകാതെ ഈ ഫോണുകൾ വിൽപ്പനയ്ക്കെത്തും.